അമിതവണ്ണം കുറക്കാൻ ആഗ്രഹിക്കുന്നവരാണോ? എങ്കിൽ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കു..

അമിത വണ്ണം കുറക്കാൻ ഭക്ഷണം നിയന്ത്രിക്കുന്നതിനോടൊപ്പം കൃത്യമായ വ്യായാമവും ആവശ്യമാണ്

Update: 2023-06-19 14:02 GMT
Advertising

ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം നിയന്ത്രിക്കേണ്ടത് ഭക്ഷണമാണ്. പലരും ഭക്ഷണം നിയന്ത്രിക്കുന്നുണ്ടെങ്കിലും ശരീരത്തിന് ദോഷം ചെയ്യുന്ന ഭക്ഷണങ്ങളല്ലാ നിയന്ത്രിക്കുന്നത് എന്നതിനാൽ ഭാരം കുറയാറില്ല. തോന്നുന്ന അളവിൽ തോന്നുന്ന ഭക്ഷണങ്ങള്‍ നിയന്ത്രിക്കുന്നതിന് പകരം അമിതവണ്ണത്തിന് കാരണമായേക്കാവുന്ന ഭക്ഷണങ്ങള്‍ കുറക്കുകയാണ് വേണ്ടത്. അതിനായി വിശപ്പിനെ പെട്ടന്ന് ഇല്ലാതാക്കുന്ന ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയും വിശപ്പ് ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും വേണം. ഇത് നിങ്ങളുടെ അമിതവണ്ണത്തെ നിയന്ത്രിക്കാൻ സഹായിക്കും. എന്നാൽ അമിത വണ്ണം കുറക്കാൻ ഭക്ഷണം നിയന്ത്രിക്കുന്നതിനോടൊപ്പം കൃത്യമായ വ്യായാമവും ആവശ്യമാണ്.

സാലഡുകൾ

പലരും ഡയറ്റ് തുടങ്ങുമ്പോള്‍ ഭക്ഷണക്രമത്തിൽ സലാഡുകള്‍ ഉള്‍പ്പെടുത്താറുണ്ട്. ഇതിൽ നിങ്ങള്‍ പ്രധാനമായും ചേർക്കുന്നത് കുക്കുമ്പർ, ചീര എന്നിവയൊക്കെ ആണെങ്കിൽ ഇത് വീണ്ടും വിശക്കാൻ ഇടയാക്കുകയും ഇതിലൂടെ നിങ്ങളുടെ ഡയറ്റ് ഇല്ലാതാവുകയും ചെയ്യുന്നു. ഇത്തരം ഭക്ഷണങ്ങള്‍ ആരോഗ്യകരമാണെങ്കിലും വിശപ്പിന് പര്യാപ്തമല്ല എന്നതാണിതിന് കാരണം. അതിനാൽ ഇതിനൊപ്പം പ്രോട്ടീൻ, സാവധാനത്തിൽ എരിയുന്ന കാർബോഹൈഡ്രേറ്റുകൾ എന്നിവ ചേർക്കുന്നത് ഇതിന് പരിഹാരമാണ്. 

റൈസ് ക്രാക്കറുകൾ

കാർബോഹൈഡ്രേറ്റ് കൂടുതലുള്ള അരിയിൽ നിന്നാണ് റൈസ് ക്രാക്കറുകൾ നിർമ്മിക്കുന്നത്. അതിനാൽ തന്നെ അരിപ്പൊടി ഉപയോഗിച്ചുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ അമിതമായി കഴിച്ചാൽ അത് അമിതവണ്ണത്തിന് കാരണമായേക്കാം. ശരീരത്തിന് എരിയിച്ചുകളയാൻ കഴിയുന്നതിനേക്കാള്‍ കൂടുതൽ കലോറി നിങ്ങളുടെ ശരീരത്തിൽ അടങ്ങിയിട്ടുണ്ടെങ്കിൽ ഇത് നിങ്ങളുടെ ശരീരഭാരം വർദ്ധിപ്പിക്കാൻ കാരണമാകും. ഒരു ദിവസം നിങ്ങളുടെ ശരീരം എത്ര കലോറി ചെലവഴിക്കുന്നു എന്നത് നിങ്ങളുടെ ബേസൽ മെറ്റബോളിക് നിരക്കിനെയും ദിവസം മുഴുവനും ചെയ്യുന്ന ശാരീരിക പ്രവർത്തനത്തിന്റെ തോതിനെയും ആശ്രയിച്ചിരിക്കുന്നു.

ജ്യൂസുകൾ

ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നവരുടെ ജനപ്രിയ മാർഗമാണ് ജ്യൂസ് കുടിക്കുന്നത്. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടവും ജലാംശം നൽകുന്നതുമായ ജ്യൂസുകൾ കുടിക്കുമ്പോള്‍ നാരുകളുടെ അഭാവം നിങ്ങളുടെ ശരീരം കലോറി വേഗത്തിൽ ആഗിരണം ചെയ്യുന്നു എന്ന് മനസിലാക്കണം. കലോറി ലഭിക്കുമ്പോള്‍ വിശപ്പിനെ പ്രതിരോധിക്കാൻ ഭക്ഷണം ലഭിക്കുന്നതായി തലച്ചോറിന് സൂചന ലഭിക്കുന്നു. എന്നാൽ വിശപ്പിന് അനുസരിച്ചുള്ള ഭക്ഷണം ലഭിക്കാതെ വരുമ്പോള്‍ ഇത് വീണ്ടും ഭക്ഷണം കഴിക്കാനുള്ള കാരണമാകും.

മദ്യം

മദ്യം വിശപ്പ് വർദ്ധിപ്പിക്കുന്നതായി പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാൽ ഏത് തരത്തിലുള്ള മദ്യമാണ് കഴിക്കുന്നത് എന്നതിനനുസരിച്ച് വിശപ്പിന്‍റെ അളവിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകുമെന്നാണ് ബെൻഡിഗോയിലെ ലാ ട്രോബ് യൂണിവേഴ്‌സിറ്റിയിലെ റിസർച്ച് സൈക്കോളജിസ്റ്റായ ഡോ.അന്ന കൊകാവെക് പറയുന്നത്.

അമിതമായ അളവിൽ ഭക്ഷണം കഴിക്കാനും ശരീരഭാരം വർധിപ്പിക്കാനും ഇത് കാരണമാകുന്നു. ഒരു ദിവസത്തിന്‍റെ പകുതി വരെ ഭക്ഷണം കഴിക്കാതിക്കുന്ന ഒരാളിൽ ഉണ്ടാകുന്ന വിശപ്പ് മദ്യപിച്ച ശേഷം ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണമെങ്കിൽ അമിതമായ മദ്യപാനവും ഒഴിവാക്കുക.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News