ഹസൻ അലിക്ക് പത്ത് വിക്കറ്റ് ; രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്താന് ചരിത്ര വിജയം

2003 നു ശേഷം ആദ്യമായിട്ടാണ് ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്താൻ സ്വന്തം മണ്ണിൽ പരമ്പര നേടുന്നത്

Update: 2021-02-08 11:40 GMT

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ പാകിസ്താന് നാടകീയ വിജയം. രണ്ടാം ടെസ്റ്റിന്റെ അവസാന ദിവസമായ ഇന്ന് 274 റൺസിന്‌ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം അവസാനിച്ചു. 95 റൺസിനാണ് പാകിസ്താന്റെ വിജയം. രണ്ടു ഇന്നിങ്‌സുകളിലായി പത്തു വിക്കറ്റ് നേടിയ ഹസൻ അലിയാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയുടെ മുനയൊടിച്ചത്.

ഇതോടെ ദക്ഷിണാഫ്രിക്കയുമായുള്ള രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര പാകിസ്താൻ തൂത്തുവാരി. 2003 നു ശേഷം ആദ്യമായിട്ടാണ് ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്താൻ സ്വന്തം മണ്ണിൽ പരമ്പര നേടുന്നത്. രണ്ടാം ഇന്നിങ്സിൽ അറുപത് റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് നേടിയ ഫാസ്റ്റ് ബൗളർ ഹസൻ അലിയുടെ മിന്നും പ്രകടനമാണ് ദക്ഷിണാഫ്രിക്കയുടെ വിജയ പ്രതീക്ഷകൾക്ക് വിലങ്ങു തടിയായത്.

Advertising
Advertising

ये भी पà¥�ें- ഇംഗ്ലണ്ട് 178 നു പുറത്ത്: അശ്വിന് ആറു വിക്കറ്റ്

370 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങിനറങ്ങിയ ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഐഡൻ മാർക്കരവും റ്റെമ്പ ബാവുമായുമാണ് ചെറിയ ചെറുത്തുനിൽപ്പെങ്കിലും നടത്തിയത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 106 റൺസ് കൂട്ടിച്ചേർത്തു. ഉച്ചഭക്ഷണത്തിനു ശേഷം ദക്ഷിണാഫ്രിക്കക്ക് ബാറ്റിംഗ് തകർച്ചയായിരുന്നു. 33 റൺസ് എടുക്കുന്നതിനിടെ ഏഴു വിക്കറ്റുകളാണ്‌ അവർക്ക് നഷ്ടപ്പെട്ടത്. പരമ്പര വിജയത്തോടെ പാകിസ്താൻ ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തേക്കുയർന്നു.

Tags:    

Similar News