പത്ത് രൂപ നൽകാമെന്ന് പറഞ്ഞ്‌ 13 കാരിയെ പലതവണ പീഡിപ്പിച്ചു; 76 കാരനും സുഹൃത്തും അറസ്റ്റിൽ

ഛത്തീസ്ഗഡിലെ ബലോദ ബസാർ ജില്ലയിലാണ് സംഭവം

Update: 2022-08-03 11:32 GMT
Editor : ലിസി. പി | By : Web Desk

റായ്പൂർ: പതിമൂന്നുകാരിയെ 10 രൂപ നൽകാമെന്ന് പറഞ്ഞ് പലതവണ ബലാത്സംഗം ചെയ്ത രണ്ടുപേർ അറസ്റ്റിൽ. സെൻട്രൽ ഛത്തീസ്ഗഡിലെ ബലോദ ബസാർ ജില്ലയിലാണ് സംഭവം. കുഞ്ജ്റാം വർമ (76), രമേഷ് വർമ (47) എന്നിവരാണ് അറസ്റ്റിലായത്.

പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ കുഞ്ജ്റാം 10 രൂപ നൽകാമെന്ന് പറഞ്ഞാണ് വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഇയാൾ സുഹൃത്തായ രമേശിനെയും വിളിച്ചുവരുത്തുകയായിരുന്നെന്ന് ബലോദ ബസാർ പൊലീസ് സൂപ്രണ്ട് (എസ്പി) ദീപക് ഝാ പറഞ്ഞു.

 ഇരുവരും തന്നെ മൂന്ന് തവണ ബലാത്സംഗം ചെയ്തതായി പെൺകുട്ടി പൊലീസിനോട് പറഞ്ഞു. ''കുഞ്ജ്റാം തനിച്ചാണ് താമസിച്ചിരുന്നത്, ഓരോ തവണയും 10 രൂപ നൽകാമെന്ന് പറഞ്ഞാണ് വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. പ്രദേശത്തെ പലചരക്ക് കട ഉടമയായ രമേശുമായി ചേർന്നാണ് ഇയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്തതെന്നും പൊലീസ് പറഞ്ഞു.

ശനിയാഴ്ച പെൺകുട്ടി കുഞ്ജ്റാമിന്റെ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നത് അയൽവാസിയായ യുവതി കണ്ടു. യുവതി പെൺകുട്ടിയോട് സംസാരിക്കുകയും തുടർന്ന് കുട്ടിയുടെ അമ്മയോട് കാര്യം പറയുകയും ചെയ്തു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. വയറുവേദനയും ഛർദിയും അനുഭവപ്പെട്ട പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

പ്രതികൾക്കെതിരെ കൂട്ടബലാത്സംഗം, പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News