അശ്ലീല വീഡിയോ കണ്ട് 15കാരിയായ സഹോദരിയെ ബലാത്സം​ഗം ചെയ്ത് ​ഗർഭിണിയാക്കി; 13കാരനെതിരെ കേസ്

പെൺകുട്ടിയുമായി ​ഗർഭം അലസിപ്പിക്കാൻ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിയതിനു പിന്നാലെയാണ് പൊലീസിന് വിവരം ലഭിക്കുന്നത്.

Update: 2024-05-21 14:03 GMT

മുംബൈ: അശ്ലീല വീഡിയോ കണ്ട ശേഷം 15 വയസുള്ള സഹോദരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയതിന് 13കാരനായ ആൺകുട്ടിക്കെതിരെ കേസ്. നവി മുംബൈയിലെ ഖണ്ഡേശ്വർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

മൂന്ന് മാസം ​ഗർഭിണിയായ പെൺകുട്ടിയുമായി ​ഗർഭം അലസിപ്പിക്കാൻ മാതാപിതാക്കൾ വാഷി ജനറൽ ആശുപത്രിയിൽ എത്തിയതിനു പിന്നാലെയാണ് പൊലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് കേസെടുക്കുകയായിരുന്നു.

ഒരുമിച്ച് അശ്ലീല വീഡിയോ കണ്ടതിനു ശേഷം ഇളയ സഹോദരൻ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ അവർ ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായി അന്വേഷണ സംഘത്തിലെ ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

Advertising
Advertising

'എന്നാൽ അടുത്ത മാസം സഹോദരൻ 15കാരിയെ ബലാത്സംഗം ചെയ്തു. പെൺകുട്ടിക്ക് ആർത്തവം നിലച്ചതിനെ തുടർന്ന് വിഷയം അമ്മയോട് വെളിപ്പെടുത്തുകയായിരുന്നു'- ഉദ്യോ​ഗസ്ഥൻ പറഞ്ഞു. തുടർന്നാണ് ഇവർ ആശുപത്രിയിലെത്തിയത്.

സംഭവത്തിൽ ആൺകുട്ടിക്കെതിരെ ഐപിസി 376 (ബലാത്സംഗം), 376 (2) (എൻ) (ഒരേ സ്ത്രീയെ ആവർത്തിച്ച് ബലാത്സംഗം ചെയ്യുക) എന്നിവയും പോക്സോ നിയമത്തിലെ 4, 6, 8, 12 എന്നീ വകുപ്പുകളും പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസ് ഖണ്ഡേശ്വർ പൊലീസിന് കൈമാറി. തുടർനടപടികൾ ശിശുക്ഷേമ കമ്മീഷൻ തീരുമാനിക്കും.

Read Alsoയു.പിയിൽ 14കാരിയായ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; യുവാക്കൾ അറസ്റ്റിൽ

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News