'കേരള സ്റ്റോറി' കാണിക്കാമെന്ന് പറഞ്ഞ് 14കാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

തിയറ്ററിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ വീട്ടിൽകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു

Update: 2023-06-01 15:10 GMT
Editor : Shaheer | By : Web Desk

പൂനെ: വിവാദ ചിത്രം 'കേരള സ്റ്റോറി' കാണിക്കാമെന്ന് പറഞ്ഞ് 14കാരിയെ പീഡിപ്പിച്ച് യുവാവ്. മഹാരാഷ്ട്രയിലെ യെർവാഡയിലാണ് സംഭവം. സംഭവത്തിൽ അയൽവാസിയായ സണ്ണി ഗുപ്തയ്‌ക്കെതിരെ(29) കേസെടുത്തതായി 'പൂനെ മിറർ' റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ മേയ് 17നാണ് സംഭവം. വൈകീട്ട് 3.30ന് വീട്ടിലെത്തിയ സണ്ണി മകളെ 'കേരള സ്‌റ്റോറി' കാണാൻ തിയറ്ററിൽ കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്തു. തുടർന്ന് വീട്ടിൽനിന്നു കുട്ടിയെയുമായി പുറത്തിറങ്ങിയെങ്കിലും തിയറ്ററിൽ പോയില്ല. കുട്ടിയെ വീട്ടിലേക്ക് സ്വന്തം വീട്ടിലെത്തിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ പറഞ്ഞതായി പൂനെ മിറർ റിപ്പോർട്ടിൽ പറയുന്നു.

Advertising
Advertising

ലൈംഗിക ആവശ്യത്തിന് വഴങ്ങിയാൽ 500 രൂപ തരാമെന്ന് ഇയാൾ വാഗ്ദാനം ചെയ്തു. എന്നാൽ, കുട്ടി ഇതിനു കൂട്ടാക്കിയില്ല. വീട്ടിൽനിന്ന് ഇറങ്ങിയോടാൻ ശ്രമിച്ചെങ്കിലും സണ്ണി ബലം പ്രയോഗിച്ച് തടഞ്ഞു. തുടർന്നായിരുന്നു പീഡനം. എല്ലാം കഴിഞ്ഞ് വീട്ടിലെത്തിയ 14കാരി നടന്ന സംഭവങ്ങൾ അമ്മയോട് വെളിപ്പെടുത്തുകയായിരുന്നു.

സംഭവത്തിൽ ഇന്ത്യൻ ശിക്ഷാനിയമം 354, പോക്‌സോ വകുപ്പുകൾ പ്രകാരം സണ്ണി ഗുപ്തയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അമ്മയുടെ പരാതിയിലാണ് നടപടി. സംഭവത്തിനുശേഷം പ്രതി ഒളിവിലാണെന്നും പ്രതിക്കായി തിരച്ചിൽ നടക്കുകയാണെന്നും യെർവാഡ എസ്.ഐ സുരേഖ ഗറ്റാഡെ അറിയിച്ചു.

Summary: 14-year-old girl from Maharashtra’s Yerwada, sexually abused by man on pretext of watching 'The Kerala Story'

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News