രാജസ്ഥാനിൽ നിർത്തിയിട്ടിരുന്ന ട്രെയിലറിൽ ട്രാവലർ ഇടിച്ചുകയറി 15 പേർ മരിച്ചു

തലസ്ഥാനമായ ജയ്പൂരിൽ നിന്ന് 400 കിലോമീറ്റർ അകലെ മാതോഡ ഗ്രാമത്തിൽ ഭാരത് മാല ഹൈവേയിലാണ് അപകടമുണ്ടായത്

Update: 2025-11-03 00:59 GMT

ജയ്പൂരിൽ: രാജസ്ഥാനിലെ ഫാലൊടി ജില്ലയിൽ ട്രാവലർ നിർത്തിയിട്ടിരുന്ന ട്രെയിലറിൽ ഇടിച്ചുകയറി 15 പേർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. തലസ്ഥാനമായ ജയ്പൂരിൽ നിന്ന് 400 കിലോമീറ്റർ അകലെ മാതോഡ ഗ്രാമത്തിൽ ഭാരത് മാല ഹൈവേയിലാണ് അപകടമുണ്ടായത്.

Advertising
Advertising

ജോധ്പൂരിലെ സുർസാഗർ പ്രദേശത്തെ താമസക്കാരാണ് കൊല്ലപ്പെട്ടത്. ബിക്കാനീറിലെ കൊളായത്ത് ക്ഷേത്രത്തിൽ നിന്ന് കപിൽ മുനി ആശ്രമത്തിൽ പ്രാർഥന നടത്തി മടങ്ങുന്നവരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ നടുക്കം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഭജൻലാൽ ശർമ മെഡിക്കൽ സൗകര്യം അടക്കം സാധ്യമായ എല്ലാ സഹായവും നൽകാൻ നിർദേശം നൽകിയതായി അറിയിച്ചു.

കഴിഞ്ഞ മാസം ജയ്‌സാൽമീറിൽ സ്ലീപ്പർ ബസിന് തീപിടിച്ച് 26 പേർ മരിച്ചിരുന്നു. എസിയിലെ ഷോർട്ട് സർക്യൂട്ട് കാരണമാണ് തീപിടിത്തമുണ്ടായത്. ബസിൽ എക്‌സിറ്റ് വാതിൽ ഉണ്ടായിരുന്നില്ല. അപകടത്തിന് പിന്നാൽ ബസിലെ അനധികൃത മോഡിഫിക്കേഷൻ പരിശോധിക്കാൻ പ്രത്യേക കാമ്പയിൻ നടത്തിയിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News