16കാരിയെ ബന്ധുക്കള്‍ കൂട്ടബലാത്സംഗം ചെയ്തു കൊന്നു; തടയാന്‍ ശ്രമിച്ച മുത്തശ്ശിയെയും പീഡിപ്പിച്ചു

മുംബൈയില്‍ പിതാവിനോടൊപ്പം താമസിക്കുന്ന പെണ്‍കുട്ടി ആഗസ്ത് 11നാണ് ജബല്‍പൂരിലുള്ള അമ്മാവന്‍റെ വീട്ടിലെത്തിയത്

Update: 2022-08-25 05:02 GMT

ജബല്‍പൂര്‍: മധ്യപ്രദേശ് ജബല്‍പൂര്‍ റാഞ്ചിയില്‍ പതിനാറുകാരിയെ ബന്ധുക്കള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തി. കുട്ടിയെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ച മുത്തശ്ശിയെയും പ്രതികള്‍ ക്രൂരമായി പീഡിപ്പിച്ചു. രണ്ടു പേര്‍ ചേര്‍ന്നാണ് കുട്ടിയെ ആക്രമിച്ചത്.

മുംബൈയില്‍ പിതാവിനോടൊപ്പം താമസിക്കുന്ന പെണ്‍കുട്ടി ആഗസ്ത് 11നാണ് ജബല്‍പൂരിലുള്ള അമ്മാവന്‍റെ വീട്ടിലെത്തിയത്. 13നാണ് പീഡനത്തിനിരയാകുന്നത്. തുടർന്നുള്ള ദിവസങ്ങളിലും അമ്മാവന്‍റെ മക്കള്‍ ആവർത്തിച്ച് ബലാത്സംഗം ചെയ്യുകയും മർദിക്കുകയും ചെയ്തു. ഒടുവില്‍ ഗുരുതരാവസ്ഥയിലായ കുട്ടിയെ ആഗസ്ത് 19ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊട്ടടുത്ത ദിവസം മരണത്തിന് കീഴടങ്ങുകയും ചെയ്തു. ജബല്‍പൂരില്‍ തന്നെ മൃതദേഹം സംസ്കരിച്ചു. തന്‍റെ മകളെ രണ്ട് ബന്ധുക്കൾ കൂട്ടബലാത്സംഗം ചെയ്യുകയും മർദിക്കുകയും ചെയ്തുവെന്നും ഇത് അമ്മയാണ് തന്നോട് വെളിപ്പെടുത്തിയതെന്നും ഇരയുടെ പിതാവ് ചൊവ്വാഴ്ച പൊലീസിനോട് പറഞ്ഞതായി എ.എസ്.പി ജബൽപൂർ പ്രദീപ് കുമാർ പറഞ്ഞു.

ചൊവ്വാഴ്ച (ആഗസ്ത് 23) ഇരയുടെ മൃതദേഹം പുറത്തെടുക്കുകയും മുത്തശ്ശിയെ വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. ബലാത്സംഗം സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരാള്‍ പിടിയിലായിട്ടുണ്ട്. രണ്ടാമന്‍ ഒളിവിലാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News