മോഷണക്കുറ്റം ആരോപിച്ചത് നാണക്കേടുണ്ടാക്കി; 58 കാരിയെ പതിനാറുകാരൻ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

രണ്ട് വർഷം മുമ്പ് മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ച് കൊല്ലപ്പെട്ട സ്ത്രീയും കുടുംബവും പൊലീസിൽ പരാതി നൽകിയിരുന്നു

Update: 2023-02-05 08:36 GMT
Editor : Lissy P | By : Web Desk

Crime

രേവ: മധ്യപ്രദേശിലെ രേവ ജില്ലയിൽ 16 വയസുകാരൻ 58 കാരിയായ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. കഴുത്തുഞെരിച്ചും സ്വകാര്യഭാഗങ്ങളിൽ ക്രൂരമായി മുറിവേൽപ്പിച്ചുമാണ് 58 കാരിയെ കൊലപ്പെടുത്തിയത്. മോഷണക്കുറ്റാരോപണത്തിന്റെ പ്രതികാരമായാണ് ക്രൂരമായ കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു. കൈലാഷ്പുരി ഗ്രാമത്തിൽ ജനുവരി 30ന് രാത്രിയാണ് സംഭവം.

രണ്ട് വർഷം മുമ്പ് പ്രതിയായ 16 കാരൻ മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ച് കൊല്ലപ്പെട്ട സ്ത്രീയും കുടുംബവും പൊലീസിൽ പരാതി നൽകിയിരുന്നു. വീട്ടിൽ ടെലിവിഷൻ കാണാൻ സ്ഥിരമായി ആൺകുട്ടി വീട്ടിൽ വരാറുണ്ടായിരുന്നു. മോഷണം പോയ ഫോൺ ഈ കുട്ടി എടുത്തതാണെന്ന് കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബം സംശയിച്ചു. ഈ വാർത്ത നാട്ടിലാകെ പരക്കുകയും ആൺകുട്ടിക്ക് നാണക്കേടുണ്ടാക്കുകയും ചെയ്തു. ഇതോടെ പ്രതിയായ 16 കാരന് സ്ത്രീയോടും കുടുംബത്തോടും അടങ്ങാത്ത പകയായി. ഇതിന് പ്രതികാരം വീട്ടാൻ കാത്തിരിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

Advertising
Advertising

കൊല്ലപ്പെട്ട സ്ത്രീയുടെ മകനും ഭർത്താവും സ്ഥലത്തില്ലാത്ത തക്കം പ്രതിയായ ആൺകുട്ടി വീട്ടിൽ കയറിക്കൂടി. ഉറങ്ങുകയായിരുന്ന യുവതിയെ ബലപ്രയോഗത്തിലൂടെ കീഴ്‍പ്പെടുത്തുകയും നിലവിളിക്കാൻ ശ്രമിച്ചപ്പോൾ പോളിത്തീൻ ബാഗും തുണിയും വായിൽ തിരുകുകയും ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് ബലാംത്സംഗം ചെയ്ത് വീടിനടുത്ത് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് ഭാഗത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. തലയിലും മറ്റ് ശരീരഭാഗങ്ങളിലും അരിവാൾ കൊണ്ട്  മുറിവുണ്ടാക്കുകയും ചെയ്തു.

58 കാരിയായ സ്ത്രീയുടെ മൃതദേഹം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലും ഫൊറൻസിക് പരിശോധനയുടെ അടിസ്ഥാനത്തിലുമാണ് അയൽവാസി കൂടിയായ ആൺകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

യുവതിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന 1000 രൂപയും ആഭരണങ്ങളും എടുത്ത ശേഷമാണ് പ്രതി ഒളിവിൽ പോകുകയും ചെയ്തു. ചോദ്യം ചെയ്യലിൽ കുട്ടി കുറ്റം സമ്മതിച്ചതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് വിവേക് ലാൽ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.കൊലപാതകം,ബലാത്സംഗം,മോഷണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കുട്ടിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News