കല്യാണവീട്ടിൽ ഡാൻസ് കളിക്കിടെ 19കാരൻ കുഴഞ്ഞുവീണ് മരിച്ചു

വീഴ്ച ഡാൻസിന്റെ ഭാ​ഗമാണെന്ന് കരുതി ആദ്യം ആരും അടുത്തെത്തിയില്ല.

Update: 2023-02-26 16:33 GMT

ഹൈദരാബാദ്: കല്യാണവീട്ടിൽ ഡാൻസ് കളിക്കുന്നതിനിടെ 19കാരൻ കുഴഞ്ഞുവീണ് മരിച്ചു. തെലങ്കാന നിർമൽ ജില്ലയിലെ പാർഡി ​ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.

ബന്ധുവിന്റെ കല്യാണത്തിനെത്തിയതായിരുന്നു മഹാരാഷ്ട്ര സ്വദേശിയായ മുത്യം എന്ന യുവാവ്. വീട്ടിൽ രാത്രി പാട്ടുവച്ച് അതിന് ചുവടുവയ്ക്കുന്നതിനിടെ പെട്ടെന്ന് ഡാൻസ് നിലയ്ക്കുകയും യുവാവ് പൊടുന്നനെ താഴേക്ക് വീഴുകയായിരുന്നു.

ഈ സമയവും പാട്ട് തുടർന്നു. വീഴ്ച ഡാൻസിന്റെ ഭാ​ഗമാണെന്ന് കരുതി ആദ്യം ആരും അടുത്തെത്തിയില്ല. എന്നാൽ ഏതാനും നിമിഷം കഴിഞ്ഞിട്ടും യുവാവ് എഴുന്നേൽക്കാതിരുന്നതോടെ ചുറ്റമുണ്ടായിരുന്ന ബന്ധുക്കളടക്കമുള്ളർ ഓടിയെത്തുകയും യുവാവിനെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.

എന്നാൽ ബോധരഹിതനായ മുത്യത്തിന് എഴുന്നേൽക്കാൻ സാധിക്കാതെ വന്നതോടെ ബന്ധുക്കൾ ഉടൻ തന്നെ സമീപത്തെ ഭൈൻസ ഏരിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

തെലങ്കാനയിൽ നാല് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ സമാന സംഭവമാണിത്. ഹൈദരാബാദിൽ ഫെബ്രുവരി 22ന് ജിമ്മിൽ വർക്കൗട്ട് നടത്തുന്നതിനിടെ 24കാരനായ പൊലീസ് ഉദ്യോ​​ഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News