യുപിയിൽ ഏഴ് വയസുകാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് പ്രായപൂർത്തിയാവാത്ത ആൺകുട്ടികൾ; അറസ്റ്റ്

പെൺകുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും ലൈം​ഗികമായി പീഡിപ്പിക്കുകയുമായിരുന്നു.

Update: 2024-09-22 12:07 GMT

ലഖ്നൗ: ഏഴ് വയസുകാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് പ്രായപൂർത്തിയാവാത്ത ആൺകുട്ടികൾ. ഉത്തർപ്രദേശിലെ ബലിയയിലാണ് സംഭവം. പീഡനത്തിൽ രണ്ട് ആൺകുട്ടികളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

കോട്വാലി പ്രദേശത്ത് വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം. ഏഴും എട്ടും വയസ് പ്രായമുള്ള ആൺകുട്ടികൾ പെൺകുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും ലൈം​ഗികമായി പീഡിപ്പിക്കുകയുമായിരുന്നു എന്ന് പൊലീസ് പറയുന്നു.

വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടിയുടെ അവസ്ഥ പിറ്റേദിവസം വഷളാവുകയും വീട്ടുകാർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. 

ശനിയാഴ്ച വൈകിയാണ് പൊലീസിന് സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതെന്നും ഉടൻ ആശുപത്രിയിലെത്തിയതായും പൊലീസ് സൂപ്രണ്ട് വിക്രാന്ത് വീർ പറഞ്ഞു. തുടർന്ന്, മെച്ചപ്പെട്ട ചികിത്സയ്ക്കായി പെൺകുട്ടിയെ വാരാണസിയിലേക്ക് മാറ്റിയതായും എസ്പി പറഞ്ഞു.

പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആൺകുട്ടികൾതിരെ ഭാരതീയ ന്യായ സൻഹിത, പോക്‌സോ നിയമങ്ങളിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News