റോഡിൽ കുരങ്ങന്മാർ; നിയന്ത്രണം വിട്ട ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് ബാങ്ക് ജീവനക്കാർക്ക് ദാരുണാന്ത്യം

ബാങ്ക് ജീവനക്കാരുടെ കാർ അമിതവേഗതയിലെത്തിയ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു.

Update: 2024-05-13 07:53 GMT

ലഖ്നൗ: ഉത്തർപ്രദേശിൽ നിയന്ത്രണം വിട്ട് അമിതവേ​ഗത്തിലെത്തിയ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് ബാങ്ക് ജീവനക്കാരായ മൂന്ന് പേർക്ക് ദാരുണാന്ത്യം. മൊറാദാബാദ്- അലി​ഗഢ് ദേശീയപാതയിൽ ദോം​ഗാർ പ്രദേശത്താണ് തിങ്കളാഴ്ച രാവിലെയാണ് അപകടം.

ആക്സിസ് ബാങ്ക് മാനേജർ സൗരഭ് ശ്രീവാസ്തവ, ക്യാഷ്യർ ദിവ്യാൻഷു, മറ്റൊരു ജീവനക്കാരൻ അമിത് എന്നിവരാണ് മരിച്ചത്. ബാങ്ക് ജീവനക്കാരുടെ കാർ അമിതവേഗതയിലെത്തിയ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ സൗരഭും ദിവ്യാൻഷുവും തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ അമിത് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.

റോഡിൽ പെട്ടെന്ന് കുരങ്ങന്മാർ പ്രത്യക്ഷപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അപകടം നടന്നയുടൻ സമീപവാസികൾ ഓടിക്കൂടുകയും പൊലീസിനെ വിളിക്കുകയും ചെയ്തു. അപകടത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News