ഹരിയാന ഗുരുഗ്രാമില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണു

മൂന്നോ നാലോ പേര്‍ കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു

Update: 2021-07-18 16:39 GMT
Editor : Suhail | By : Web Desk

ഹരിയാനയിലെ ഗുരുഗ്രാമില്‍ മൂന്നു നില കെട്ടിടം തകര്‍ന്നു വീണു. നിരവധി പേര്‍ കെട്ടിടത്തിനടിയില്‍ കുടുങ്ങി കിടക്കുന്നതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

വൈകീട്ട് ഏഴു മണിയോടെയാണ് സംഭവം നടന്നത്. ഗുരുഗ്രാം പട്ടൗഡി റോഡിലെ ഖാവസ്പൂരിലായിരുന്നു അപകടം. മൂന്നോ നാലോ പേര്‍ കെട്ടിടത്തിനടിയില്‍ കുടുങ്ങി കിടക്കുന്നതായാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ അനുമാനം. പൊലീസും അഗ്നിശമന സേനയും സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായി പൊലീസ് കമ്മീഷണര്‍ രാജീവ് ദേസ്വാള്‍ പറഞ്ഞു.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News