കടം വാങ്ങിയ 500 രൂപ തിരികെ നൽകിയില്ല; സു​ഹൃത്തിനെ കൊലപ്പെടുത്തി

ഹരിയാനയിലെ ഫരീദാബാദ് സ്വദേശിയായ സലാവുദ്ദീനാണ് കൊല്ലപ്പെട്ടത്

Update: 2024-10-15 13:08 GMT

ചണ്ഡീഗഡ്: കടം വാങ്ങിയ പണം തിരികെ നൽകാതിരുന്നതിനെ തുടർന്ന് സു​ഹൃത്തിനെ കൊലപ്പെടുത്തി. സലാവുദ്ദീൻ എന്ന 42 കാരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തായ പവൻ എന്നയാളാണ് കൊലപാതകം നടത്തിയത്. ഹരിയാനയിലെ ഫരീദാബാദിനോട് ചേർന്നുളള ഇമാമുദ്ദീൻപൂരിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

കൂലിപ്പണിക്കാരായ സലാവുദ്ദീനും പവനും കുറേ കാലങ്ങളായി സുഹൃത്തുക്കളാണ്. ഇതിന്റെ ബന്ധത്തിൽ പവനിൽ നിന്നും സലാവുദ്ദീൻ 500 രൂപ കടം വാങ്ങിയിരുന്നു. എന്നാൽ ഇത് പറഞ്ഞ സമയം കഴിഞ്ഞിട്ടും തിരികെ നൽകാൻ സലാവുദ്ദീന് കഴിഞ്ഞിരുന്നില്ല. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ ഇടക്ക് തർക്കം പതിവായിരുന്നു. പണം തിരികെ നൽകിയില്ലെങ്കിൽ കൊന്നുകളയുമെന്ന് വരെ പവൻ ഭീഷണിപ്പെടുത്തിയിരുന്നതായി സലാവുദ്ദീന്റെ ബന്ധുക്കൾ പറഞ്ഞു.

Advertising
Advertising

കഴിഞ്ഞ ദിവസം സലാവുദ്ദീന്റെ വീട്ടിലേക്ക് ബൈക്കുമായി എത്തിയ പവൻ കടം നൽകിയ പണം തിരികെ വേണമെന്ന് ആവശ്യപ്പെടുകയും തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ചെയ്തു. ഇതിനു ശേഷം തൻ്റെ ബൈക്കിൽ പുറത്തേക്കു പോകാൻ പവൻ സലാവുദ്ദീനെ നിർബന്ധിച്ചു. എങ്ങോട്ടാണ് പോകുന്നതെന്ന് സലാവുദ്ദീന്റെ ഭാര്യ ദിൽഷാദൻ  ചോദിച്ചെങ്കിലും പറയാൻ അദ്ദേ​ഹം തയാറായില്ല. രാത്രി ഒമ്പത് മണിയോടെ അബോധാവസ്ഥയിലായ സലാവുദ്ദീനെയാണ് പവൻ വീട്ടിൽ ഇറക്കിവിട്ടത്.

ഉടൻ തന്നെ പ്രാദേശത്തുള്ള ഡോക്ടറെ വിളിച്ചു വരുത്തി അദ്ദേഹത്തിന് ചികിത്സ നൽകിയിരുന്നു. എന്നാൽ ആരോ​ഗ്യനില മോശമായതിനെ തുടർന്ന് ഇദ്ദേഹത്തെ എത്രയും വേ​ഗം ആശുപത്രിയിലെത്തിക്കാൻ ഡോക്ടർ നിർദേശിച്ചു. ഇതിനു പിന്നാലെ സലാവുദ്ദീനെ സമീപത്തുള്ള സിവിൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.

സലാവുദ്ദീന്റെ മരണത്തിന് പിന്നിൽ പവൻ തന്നെയാണെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ ഭാര്യ ചൻസ പൊലീസിൽ നൽകി. 

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News