കർണാടകയിൽ ട്രക്ക് ഓട്ടോയിലിടിച്ച് ഏഴ് സ്ത്രീകൾ മരിച്ചു; 11 പേർക്ക് പരിക്ക്

വെള്ളിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീകളാണ് അപകടത്തിൽപ്പെട്ടത്.

Update: 2022-11-05 03:44 GMT
Advertising

ബിദാർ (കർണാടക): കർണാടകയിലെ ബിദാറിൽ ട്രക്ക് ഓട്ടോയുമായി കൂട്ടിയിടിച്ച് ഏഴ് സ്ത്രീകൾ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീകളാണ് അപകടത്തിൽപ്പെട്ടത്.

പാർവതി (40), പ്രഭാവതി (36), ഗുണ്ടമ്മ (60), യാദമ്മ (40), ജഗ്ഗമ്മ (34), ഈശ്വരമ്മ (55), രുഗ്മിണി ബായ് (60) എന്നിവരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്.

രണ്ട് വാഹനങ്ങളിലെ ഡ്രൈവർമാർ അടക്കം 11 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News