യു.പിയിൽ വിവാഹ വിരുന്നിൽ ഭക്ഷ്യവിഷബാധ: രസ​ഗുള കഴിച്ച കുട്ടികളടക്കം 70ഓളം പേർ ആശുപത്രിയിൽ

രസ​ഗുള കഴിച്ചതിന് ശേഷം പലർക്കും ഛർദിയും വയറിളക്കവും അനുഭവപ്പെട്ടതായി അധികൃതർ പറയുന്നു.

Update: 2023-05-24 16:59 GMT

കനൗജ്: ഉത്തർപ്രദേശിലെ കനൗജിൽ വിവാഹവിരുന്നിൽ ഭക്ഷ്യവിഷബാധ. നിരവധി കുട്ടികളടക്കം 70ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഒരു മുതിർന്ന ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

ചൊവ്വാഴ്ച വൈകീട്ട് മദർപൂർ ഗ്രാമത്തിൽ നടന്ന വിവാഹ ചടങ്ങിനെത്തിയ ആളുകളാണ് ആശുപത്രിയിലായതെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഗരിമ സിങ് പറഞ്ഞു.

ഭക്ഷണം കഴിച്ച 200ഓളം ആളുകളിൽ 70ഓളം പേർക്ക് അവിടെ വിളമ്പിയ രസ​ഗുള കഴിച്ചതിന് ശേഷം ഛർദിയും വയറിളക്കവും അനുഭവപ്പെട്ടതായി അവർ കൂട്ടിച്ചേർത്തു.

ഇതിൽ നാലു കുട്ടികളേയും മൂന്ന് മുതിർന്നവരേയും നില വഷളായതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ​ഗരിമ സിങ് കൂട്ടിച്ചേർത്തു.

അതേസമയം, ജില്ലാ ആശുപത്രിയിലെ എല്ലാ രോഗികളുടെയും നില തൃപ്തികരമാണെന്നും ചിലരെ സ്വകാര്യ ആശുപത്രികളിലേക്ക് കൊണ്ടുപോയതായും ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ.ശക്തി ബസു പറഞ്ഞു.

വിരുന്നിൽ പങ്കെടുത്ത മിക്കവാറും പേർ രസ​ഗുള കഴിച്ചിരുന്നുവെന്നും തുടർന്ന് പലർക്കും അസ്വസ്ഥതകൾ ഉണ്ടാവുകയായിരുന്നെന്നും ഗ്രാമവാസിയായ മുന്ന പറഞ്ഞു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News