പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്നിന്റെ വീട്ടിൽ റെയ്ഡ് നടത്തിയെന്ന് എഎപി

റെയ്ഡുമായി ബന്ധമില്ലെന്നും അന്വേഷണ ഏജൻസികളാണ് റെയ്ഡ് നടത്തുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

Update: 2025-01-30 12:48 GMT

ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്നിന്റെ വീട്ടിൽ തെരഞ്ഞെടുപ്പ് കമ്മീഷനും ഡെൽഹി പൊലീസും റെയ്ഡ് നടത്തിയെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി. കപൂർത്തലയിലെ വീട്ടിലാണ് പരിശോധന. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപിക്കായി പ്രചാരണം നടത്താനാണ് ഭഗവന്ത് മാൻ ഡൽഹിയിലെത്തിയത്.

''ഡൽഹിയിൽ ഭഗവന്ത് മാൻ ജിയുടെ വീട്ടിൽ ഡൽഹി പൊലീസ് റെയ്ഡ് നടത്താൻ എത്തിയിരിക്കുന്നു. ബിജെപിക്കാർ പണവും ഷൂസുമടക്കം നിരവധി സാധനങ്ങൾ പകൽവെളിച്ചത്തിൽ വിതരണം ചെയ്തിട്ടും പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷനും അത് കാണുന്നില്ല. പകരം തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയുടെ വീട്ടിൽ റെയ്ഡ് നടത്താനാണ് അവർ പോയത്''-ഡൽഹി മുഖ്യമന്ത്രി അതിഷി മർലേന എക്‌സിൽ കുറിച്ചു.

Advertising
Advertising

അതേസമയം റെയ്ഡുമായി ബന്ധമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു. അന്വേഷണ ഏജൻസികളാണ് റെയ്ഡ് നടത്തുന്നത്. അതിന് തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധമില്ല. അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടാറില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News