ബിഹാര്‍ അധ്യാപക യോഗ്യതാ പരീക്ഷാഫലത്തില്‍ നടി അനുപമ പരമേശ്വരന്റെ ചിത്രം

ഋഷികേശ് കുമാര്‍ എന്ന വ്യക്തിയുടെ റിസള്‍ട്ടില്‍ അദ്ദേഹത്തിന്റെ ചിത്രത്തിന് പകരം അനുപമയുടെ ചിത്രമാണ് നല്‍കിയിരിക്കുന്നത്.

Update: 2021-06-25 15:41 GMT

മലയാള സിനിമാ താരം അനുപമ പരമേശ്വരന്റെ ചിത്രം ബിഹാര്‍ അധ്യാപക യോഗ്യതാ പരീക്ഷാഫലത്തില്‍. സെക്കന്‍ഡറി അധ്യാപക യോഗ്യതാ പരീക്ഷയെഴുതിയവരുടെ ലിസ്റ്റിലാണ് അനുപമ പരമേശ്വരന്റെ ചിത്രം കടന്നുകൂടിയത്. ഋഷികേശ് കുമാര്‍ എന്ന വ്യക്തിയുടെ റിസള്‍ട്ടില്‍ അദ്ദേഹത്തിന്റെ ചിത്രത്തിന് പകരം അനുപമയുടെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. ഇദ്ദേഹത്തിന് പരീക്ഷാ ഹാള്‍ ടിക്കറ്റ് ലഭിച്ചപ്പോഴും ഫോട്ടോ അനുപമയുടേതായിരുന്നു.

അന്ന് പരാതി നല്‍കിയപ്പോള്‍ പിഴവ് തിരുത്തുമെന്ന് അധികൃതര്‍ ഋഷികേശിന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഫലം വന്നപ്പോഴും അനുപയുടെ ചിത്രം തന്നെയാണ് വന്നിരിക്കുന്നത്. വിവാദമായതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ബിഹാര്‍ ജൂനിയര്‍ എഞ്ചിനീയര്‍ പരീക്ഷാഫലത്തിലും പിഴവ് വന്നിരുന്നു. അന്ന് ഒന്നാം റാങ്ക് നേടിയത് ബോളിവുഡ് നടി സണ്ണി ലിയോണ്‍ ആയിരുന്നു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News