'അദാനി ഓഹരിത്തട്ടിപ്പ് അറിഞ്ഞിട്ടും നടപടി എടുത്തില്ല'; സെബിക്കെതിരെ ഒ.സി.സി.ആർ.പി

ഡിഐർഐ അന്വേഷണത്തിന് പിന്നാലെ വിനോദ് അദാനി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു

Update: 2023-09-01 02:56 GMT
Editor : Lissy P | By : Web Desk

ന്യൂഡൽഹി: അദാനിക്കെതിരായി ഡി.ആർ.ഐയിൽ നിന്നും വിവരം ലഭിച്ചിട്ടും സെബി അന്വേഷിച്ചില്ലെന്ന് മാധ്യമപ്രവർത്തക കൂട്ടായ്മയായ ഒ.സി.സി.ആർ.പി. ഡി.ആർ.ഐ. അദാനി ഗ്രൂപ്പ് ഓഹരികളിൽ കൃത്രിമം നടക്കുന്നതായി 2014ൽ വിപണി നിയന്ത്രണ അതോറിറ്റിയായ സെബി മുന്നറിയിപ്പ് നൽകിയിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ട് കൈപ്പറ്റിയ സെബി ചെയർമാൻ യു.കെ സിൻഹ പിന്നീട് അദാനിയുടെ മാധ്യമ സ്ഥാപന മേധാവിയായി.2011 മുതൽ 2017 വരെ യു.കെ സിൻഹയായിരുന്നു സെബി ചെയർമാൻ. പിന്നീട് അദാനി ഗ്രൂപ്പ് മാധ്യമ സ്ഥാപനം തുടങ്ങിയപ്പോൾ അതിന്റെ മേധാവിയായത്.

Advertising
Advertising

ഡി.ആർ.ഐ അന്വേഷണത്തിനു പിന്നാലെ ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു.അദാനിക്കെതിരായ റിപ്പോർട്ടിൽ അവസാനത്തെ പഴുതും അടഞ്ഞെഞ്ഞ് ഹിൻഡൻബെർഗ് വ്യക്തമാക്കി. 

അദാനി ഗ്രൂപ്പ് ഓഹരികളിൽ അദാനി കുടുംബം തന്നെ ഷെൽ കമ്പനികൾ വഴി രഹസ്യനിക്ഷേപം നടത്തിയതായാണ് പുറത്ത് വന്ന  രേഖകൾ. ഓഹരിമൂല്യം പെരുപ്പിച്ചു കാട്ടി വിപണിയില്‍ കൃത്രിമം നടത്താനാണ് നിക്ഷേപം ഉപയോഗിച്ചതെന്ന് ഓർഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷൻ റിപ്പോർ്ട്ടിങ് പ്രൊജക്ട് (ഒസിസിആർപി) പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളായ ദ ഗാർഡിയനും ഫൈനാൻഷ്യൻ ടൈംസും റിപ്പോര്‍ട്ടിലെ വിശദവിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ അന്താരാഷ്ട്ര കൂട്ടായ്മയാണ് ഒസിസിആർപി.

അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ മൂത്ത സഹോദരൻ വിനോദ് അദാനിയുമായി അടുത്ത ബന്ധമുള്ള യുഎഇ പൗരൻ നാസർ അലി ഷബാൻ അഹ്‌ലിയുടെയും തായ്‌വാനി പൗരൻ ചാങ് ചുങ് ലിങിന്റെയും കമ്പനികളാണ് അദാനി ഗ്രൂപ്പ് ഓഹരികൾ കൈവശപ്പെടുത്തിയത്. ഫ്‌ളാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റർപ്രൈസസ്, അദാനി പവർ, അദാനി പോർട്, അദാനി ട്രാൻസ്മിഷൻ എന്നീ നാലു ലിസ്റ്റഡ് കമ്പനികളുടെ 13 ശതമാനം ഫ്രീ ഫ്‌ളോട്ട് ഓഹരികളാണ് (പൊതുവ്യാപാര ഓഹരികൾ) ഇവർ രഹസ്യമായി നിയന്ത്രിച്ചത്. വിവിധ അദാനി കമ്പനികളിൽ ഡയറക്ടർമാരും ഓഹരി ഉടമകളുമായി ഇരുന്നവരാണ് രണ്ടു പേരും.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News