കർണാടകയിൽ പാഠ്യപദ്ധതിയിൽ ഭഗവദ് ഗീത ഉൾപ്പെടുത്തുന്നതിനെതിരെ പ്രതിപക്ഷം

ഗുജറാത്തിന് പിന്നാലെ ഭഗവദ് ഗീത പാഠ്യ പദ്ധതിയുടെ ഭാഗമാക്കുമെന്ന് പ്രഖ്യാപിച്ച കർണാടക കൂടുതൽ വിപുലമായ പദ്ധതിയാണ് ആവിഷ്കരിക്കുന്നത്

Update: 2022-03-20 04:03 GMT

കർണാടകയിൽ സ്കൂൾ പാഠ്യപദ്ധതിയിൽ ഭഗവദ് ഗീത ഉൾപ്പെടുത്തുന്നതിനെതിരെ പ്രതിപക്ഷം. എന്നാൽ തീരുമാനവുമായി മുന്നോട്ടുപോകാനുള്ള തയാറെടുപ്പിലാണ് സംസ്ഥാനത്തെ ബിജെപി സർക്കാർ. പാഠ്യേതര പ്രവർത്തനങ്ങളിലും ഭഗവദ് ഗീത മുൻ നിർത്തിയുള്ള പരിപാടികൾ ആവിഷ്കരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.

ഭഗവദ് ഗീത നിർബന്ധിത പാഠ്യ വിഷയമാക്കാനുള്ള കർണാടക സർക്കാർ നീക്കത്തിനെതിരെ കോൺഗ്രസും എൻസിപിയുമാണ് പരസ്യമായി രംഗത്തെത്തിയത്. ബിജെപിയുടെ നടപടി പ്രഹസനമാണെന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഉള്ള നീക്കമാണെന്നും കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ പറഞ്ഞു. ഭഗവത് ഗീത നിർബന്ധിത പഠന വിഷയമാക്കരുതെന്ന് എൻസിപിയും ആവശ്യപ്പെട്ടു. നിർബന്ധിത പഠനത്തിന് പകരം താൽപര്യം ഉള്ളവർക്ക് പഠിക്കാൻ അവസരം ഉണ്ടാക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും എൻസിപി രാജ്യസഭാ എംപി മജീദ് മേമൻ പറഞ്ഞു.

Advertising
Advertising

ഗുജറാത്തിന് പിന്നാലെ ഭഗവദ് ഗീത പാഠ്യ പദ്ധതിയുടെ ഭാഗമാക്കുമെന്ന് പ്രഖ്യാപിച്ച കർണാടക ഇക്കാര്യത്തിൽ കൂടുതൽ വിപുലമായ പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. പാഠ്യേതര പ്രവർത്തനങ്ങളിലും ഭഗവദ് ഗീത മുൻ നിർത്തി മാറ്റങ്ങൾ കൊണ്ടുവരാനാണ് ആലോചന. ആറ് മുതൽ എട്ട് വരെയുള്ള ക്ലാസുകളിൽ സർഗാത്മക പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കുമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി വിശദീകരിക്കുന്നു. 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഭഗവദ് ഗീതയെ കുറിച്ച് ആഴമേറിയ പഠനത്തിന് സഹായകരമാകുന്ന സിലബസ് തയാറാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News