16കാരിക്ക് അയല്‍വാസിയുമായി പ്രണയം; മകളെ കൊന്ന ശേഷം പിതാവ് സോഷ്യല്‍മീഡിയയിലൂടെ കുറ്റസമ്മതം നടത്തി

റെല്ലിവീധി സ്വദേശിയും ആംബുലന്‍സ് ഡ്രൈവറുമായ വരപ്രസാദാണ് പ്രണയബന്ധത്തിന്‍റെ പേരില്‍ മകള്‍ ലിഖിത ശ്രീയെ(16)കൊലപ്പെടുത്തിയത്

Update: 2022-11-05 02:44 GMT

വിശാഖപട്ടണം: കൗമാരക്കാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം പിതാവ് സോഷ്യല്‍മീഡിയയിലൂടെ കുറ്റസമ്മതം നടത്തി. വെള്ളിയാഴ്ച വിശാഖപട്ടണത്താണ് സംഭവം. റെല്ലിവീധി സ്വദേശിയും ആംബുലന്‍സ് ഡ്രൈവറുമായ വരപ്രസാദാണ് പ്രണയബന്ധത്തിന്‍റെ പേരില്‍ മകള്‍ ലിഖിത ശ്രീയെ(16)കൊലപ്പെടുത്തിയത്.

മകളുടെ ജീവനെടുത്ത ശേഷം കൊലപാതകത്തിന്‍റെ കാരണം വ്യക്തമാക്കി വരപ്രസാദ് ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ''വീടിനടുത്തുള്ള ഒരാളുമായി അവള്‍ക്ക് അടുപ്പമുണ്ടായിരുന്നു. എന്‍റെ മൂത്ത മകള്‍ കാമുകനൊപ്പം ഒളിച്ചോടിപ്പോയിരുന്നു. ഇപ്പോള്‍ പത്താം ക്ലാസില്‍ പഠിക്കുന്ന ഇളയ മകള്‍ക്കും പ്രണയ ബന്ധമുള്ളതായി അറിഞ്ഞു. അവള്‍ ആവശ്യപ്പെടുന്നതെല്ലാം ഞാന്‍ നല്‍കി. വളരെ ഓമനിച്ചാണ് ഞാനവളെ വളര്‍ത്തിയത്. അയാളോട് സംസാരിക്കരുതെന്ന് ഞാന്‍ പലവട്ടം പറഞ്ഞിരുന്നു. അവളത് കേട്ടില്ല. അതുകൊണ്ടാണ് ഞാന്‍ കൊന്നത്'' വരപ്രസാദ് വീഡിയോയില്‍ പറഞ്ഞു.

കൊലപാതകമാണെന്ന് ആദ്യം സംശയിച്ചെങ്കിലും കഴുത്തിൽ പാടുകൾ കണ്ടതിനെ തുടർന്ന് ദുരൂഹ മരണത്തിന് കേസെടുത്തതായി പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News