ചരിത്രം രചിച്ച നീരജ് ചോപ്രക്ക് ഏറ്റവും പുതിയ എസ്.യു.വി സമ്മാനം നല്‍കുമെന്ന് ആനന്ദ് മഹീന്ദ്ര

നമ്മുടെ ഗോള്‍ഡന്‍ അത്‌ലറ്റിനായി മഹീന്ദ്രയുടെ ഏറ്റവും പുതിയ എക്‌സ്.യു.വി 700 സമ്മാനിക്കാന്‍ കഴിയുന്നതില്‍ തീര്‍ച്ചയായും സന്തോഷവും അഭിമാനവുമുണ്ട്.

Update: 2021-08-08 07:17 GMT

രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ വ്യക്തിഗത മെഡല്‍ നേടിയ നീരജ് ചോപ്രക്ക് കിടിലന്‍ സമ്മാനം പ്രഖ്യാപിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. മഹീന്ദ്ര ഗ്രൂപ്പ് പുറത്തിറക്കാനിരിക്കുന്ന ഏറ്റവും പുതിയ എസ്.യു.വിയായ എക്‌സ്.യു.വി 700 ആണ് ആനന്ദ് മഹീന്ദ്ര നീരജിന് സമ്മാനിക്കുന്നത്. ട്വിറ്ററിലൂടെയാണ് ആനന്ദ് മഹീന്ദ്ര ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.

നമ്മുടെ ഗോള്‍ഡന്‍ അത്‌ലറ്റിനായി മഹീന്ദ്രയുടെ ഏറ്റവും പുതിയ എക്‌സ്.യു.വി 700 സമ്മാനിക്കാന്‍ കഴിയുന്നതില്‍ തീര്‍ച്ചയായും സന്തോഷവും അഭിമാനവുമുണ്ട്. അദ്ദേഹത്തിനായി ഒരു എസ്.യു.വി ഒരുക്കിവെക്കണം-ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.

Advertising
Advertising

ഈ വര്‍ഷം കാര്‍ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് മഹീന്ദ്രയുടെ എക്‌സ്.യു.വി 700. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുതിയ മോഡല്‍ വിപണിയിലിറങ്ങുമെന്നാണ് കരുതുന്നത്. മഹാരാഷ്ട്രയിലെ ചാക്കാന്‍ പ്ലാന്റിലാണ് പുതിയ എക്‌സ്.യു.വിയുടെ നിര്‍മാണം നടക്കുന്നത്.

ജാവലിന്‍ ത്രോയില്‍ 87.58 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് ചോപ്ര സ്വര്‍ണം നേടിയത്. ഒളിമ്പിക്‌സ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ സ്വര്‍ണം നേടുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News