ജയിലിലും ജാമ്യത്തിലുമുള്ളവർക്കാണ് സമാജ്‍വാദി പാർട്ടി മത്സരിക്കാൻ ടിക്കറ്റ് നൽകുന്നത്: കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ

കാവി നിറത്തെ അധിക്ഷേപിച്ച അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിൾ യാദവ് മാപ്പ് പറയണമെന്ന് അനുരാഗ് താക്കൂർ ആവശ്യപ്പെട്ടു

Update: 2022-02-26 05:33 GMT

സമാജ്‍വാദി പാർട്ടിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. ജയിലിലും ജാമ്യത്തിലുമുള്ളവർക്കാണ് സമാജ്‍വാദി പാർട്ടി മത്സരിക്കാൻ ടിക്കറ്റ് നൽകുന്നതെന്ന് അനുരാഗ് താക്കൂർ ആരോപിച്ചു.

"തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടങ്ങളിൽ സമാജ്‍വാദി പാർട്ടിയെയും ബി.എസ്.പിയേയും കോൺഗ്രസിനേയും തുടച്ചുനീക്കാനാണ് ജനങ്ങൾ വോട്ട് ചെയ്തത്. സമാജ്‍വാദി പാർട്ടി സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തു വന്നപ്പോൾ അതിലുള്ളവർ മുഴുവൻ ജയിലിലും ജാമ്യത്തിലുള്ളവരാണ്"- അനുരാഗ് താക്കൂർ പറഞ്ഞു.

കാവി നിറത്തെ അധിക്ഷേപിച്ച അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിൾ യാദവ് മാപ്പ് പറയണമെന്ന് അനുരാഗ് താക്കൂർ ആവശ്യപ്പെട്ടു. ത്യാഗത്തിന്‍റേയും സഹിഷ്ണുതയുടേയും സമാധാനത്തിന്‍റേയും ചിഹ്നമായ നിറത്തെയാണ് ഡിംപിൾ യാദവ് അധിക്ഷേപിച്ചത് എന്ന് താക്കൂർ കൂട്ടിച്ചേര്‍ത്തു. 

ഉത്തർപ്രദേശിലെ ഡബിൾ എഞ്ചിൻ ഗവർമെന്‍റ് തുരുമ്പെടുത്തിരിക്കുന്നു എന്നും അതിനിപ്പോൾ യോഗി ആദിത്യനാഥിന്‍റെ വസ്ത്രത്തിന്‍റെ നിറമാണെന്നും ഡിംപിൾ യാദവ് പറഞ്ഞിരുന്നു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News