ടെറിട്ടോറിയൽ ആർമിയിലേക്ക് ആദ്യമായി വനിതകളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി സൈന്യം

മൊത്തം ഒഴിവുകളിൽ ഒരുവിഭാഗം വനിതകൾക്കായി നീക്കിവെക്കാനാണ് തീരുമാനം

Update: 2025-11-18 10:56 GMT

ന്യൂഡൽഹി: ടെറിട്ടോറിയൽ ആർമി ബറ്റാലിയനുകളിലേക്ക് ആദ്യമായി വനിതകളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി സൈന്യം.11 എച്ച് ആൻഡ് എച്ച് ബറ്റാലിയനുകളിൽ എട്ടെണ്ണം ജമ്മു-കശ്മീരിലും മൂന്നെണ്ണം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമാണ്. ഈ ബറ്റാലിയനുകളിലുണ്ടാകുന്ന മൊത്തം ഒഴിവുകളിൽ ഒരുവിഭാഗം വനിതകൾക്കായി നീക്കിവെക്കാനാണ് തീരുമാനം. എച്ച് ആൻഡ് എച്ച് ബറ്റാലിയനുകളിൽമാത്രം 750 മുതൽ 1000 വരെ സൈനികരുണ്ടാവും. ഇതിൽ നിശ്ചിതശതമാനം വനിതകൾക്ക് നീക്കിവെക്കാനാണ് തീരുമാനം.

രഹസ്യാന്വേഷണശേഖരണം, റോഡുനിർമാണം, പ്രകൃതിദുരന്തമേഖലകളിൽ സഹായമെത്തിക്കൽ തുടങ്ങി ബഹുമുഖപ്രവർത്തനങ്ങളിൽ സഹായിക്കുക എന്നിവയാണ് ടെറിട്ടോറിയൽ ആർമിയുടെ പ്രധാനചുമതലകൾ. പുരുഷന്മാർക്കുള്ള തിരഞ്ഞെടുപ്പ് നടപടികളായിരിക്കും വനിതകൾക്കും. 18-നും 42-നുമിടയിൽ പ്രായമുള്ള വനിതകൾക്കാണ് നിയമനം നൽകുക. നിലവിൽ 65 ടെറിട്ടോറിയൽ യൂണിറ്റുകളിലായി 50,000 സൈനികരാണുള്ളത്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News