ഡൽഹിയിലും രാജസ്ഥാനിലും താപനില 42 ഡിഗ്രിക്ക് മുകളിൽ; തീവ്ര ഉഷ്ണതരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

ഡൽഹിയിൽ ഇന്ന് ശക്തമായ പൊടിക്കാറ്റ് ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം

Update: 2022-04-30 02:31 GMT
Editor : Jaisy Thomas | By : Web Desk

ഡല്‍ഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണ തരംഗം ശക്തി പ്രാപിക്കുന്നു. ഡൽഹി, രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിൽ അന്തരീക്ഷ താപനില 42 ഡിഗ്രി സെൽഷ്യസിനും മുകളിലാണ്.

ഡൽഹിയിൽ ഇന്ന് ശക്തമായ പൊടിക്കാറ്റ് ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. മെയ് രണ്ട് വരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തീവ്ര ഉഷ്ണ തരംഗ സാധ്യതയും പ്രവച്ചിച്ചിട്ടുണ്ട്. അന്തരീക്ഷ താപനില 46 ഡിഗ്രി സെൽഷ്യസിന് മുകളിൽ തുടർന്നാൽ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന അതി തീവ്ര ഉഷ്ണ തരംഗം ഡൽഹിയിൽ രൂപം കൊള്ളുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.

Advertising
Advertising

കഴിഞ്ഞ 52 വർഷങ്ങൾക്കിടയിൽ ഏപ്രിൽ മാസത്തെ ഏറ്റവും ഉയർന്ന ചൂടാണ് ഈ വർഷം ഏപ്രിലിൽ രേഖപ്പെടുത്തിയത്. സഫ്ദർജംഗിൽ കഴിഞ്ഞ ദിവസം 46 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയതോടെ മറികടന്നത് 1941 ഏപ്രിലിലെ റെക്കോർഡ് ആണ്. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ഓറഞ്ച് അലേർട്ട് ആണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിരിക്കുന്നത്. രാജസ്ഥാനിൽ നിന്നുള്ള കാറ്റും നഗരത്തിൽ ഉഷ്ണ തരംഗത്തിന്‍റെ ശക്തി വർധിപ്പിക്കുന്നുണ്ട്. നാളെ ഡൽഹിയിൽ പൊടിക്കാറ്റ് ഉണ്ടായേക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. ചൂട് കൂടുന്നു സാഹചര്യത്തിൽ മെയ് 2 വരെ ജാഗ്രത പാലിക്കാനും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അറബിക്കടലിൽ ഉണ്ടായ മർദ്ദ വ്യതിയാനമാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഉഷ്ണ തരംഗത്തിന് പ്രധാന കാരണം. വരും ദിവസങ്ങളിൽ രാജസ്ഥാൻ ഉൾപ്പടെയുള്ള ചില സംസ്ഥാനങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത ഉണ്ടെങ്കിലും ചൂട് വർധിക്കും എന്ന് തന്നെ ആണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News