മണിപ്പൂരിൽ അസം റൈഫിൾസ് ട്രക്കിന് നേരെ ആക്രമണം; രണ്ട് സൈനികർക്ക് വീരമൃത്യു
നമ്പോൾ സബൽ ലെയ്കായ് പ്രദേശത്തു വെച്ച് അജ്ഞാതരായ തോക്കുധാരികൾ അർധസൈനിക വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം
Update: 2025-09-19 16:12 GMT
ന്യൂഡൽഹി: മണിപ്പൂരിൽ സൈനിക സംഘത്തിന്റെ വാഹനത്തിന് നേരെ ആക്രമണം. ഇംഫാലിൽ നിന്ന് ബിഷ്ണുപൂരിലേക്ക് പോകുന്നതിനിടയിൽ അസം റൈഫിൾസിന്റെ ട്രക്കിന് നേരെ ആക്രമണമുണ്ടായതായി സൈന്യം സ്ഥിരീകരിച്ചു. രണ്ട് സൈനികർ വീരമൃത്യ വരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
33 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ ഒട്ടേറെപ്പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നിൽ ആരാണെന്ന് കാര്യം വ്യക്തമായിട്ടില്ല. നമ്പോൾ സബൽ ലെയ്കായ് പ്രദേശത്തു വെച്ച് അജ്ഞാതരായ തോക്കുധാരികൾ അർധസൈനിക വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇംഫാലിന്റെയും ചുരാചന്ദ്പൂരിന്റെയും ഇടയിൽ പതിയിരിക്കുകയായിരുന്നു സംഘം.