ബാങ്കുവിളി ഇതര മതവിശ്വാസികളുടെ മൗലികാവകാശങ്ങൾ ഹനിക്കുന്നില്ലെന്ന് കർണാടക ഹൈക്കോടതി

ബാങ്കുവിളിയുടെ ഉള്ളടക്കവും ശബ്ദവും ഇതരമത വിശ്വാസികളെ ബുദ്ധിമുട്ടിക്കുന്നതാണെന്നായിരുന്നു ഹരജിയിലെ വാദം.

Update: 2022-08-23 09:33 GMT

ബാങ്കുവിളി ഇതര മതവിശ്വാസികളുടെ മൗലികാവകാശങ്ങൾ ഹനിക്കുന്നില്ലെന്ന് കർണാടക ഹൈക്കോടതി. ഉച്ചഭാഷിണികളിലൂടെയുള്ള ബാങ്കുവിളി നിർത്താൻ‍ പള്ളികളോട് ഉത്തരവിടാൻ കോടതി വിസമ്മതിച്ചു. ബാങ്കുവിളിക്കെതിരായ പൊതുതാൽപര്യ ഹരജി തള്ളിയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ലൗഡ്സ്പീക്കറുമായി ബന്ധപ്പെട്ട് ശബ്ദ മലിനീകരണ നിയമങ്ങൾ ആവിഷ്കരിക്കാനും എട്ടാഴ്ചക്കകം തദ്സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനും കോടതി ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകുകയും ചെയ്തു.

ബെം​ഗളുരു സ്വദേശിയായ മഞ്ജുനാഥ് എസ് ഹലവാർ സമർപ്പിച്ച പൊതുതാൽപര്യ ഹരജി ആക്ടിങ് ചീഫ് ജസ്റ്റിസ് അലോക് ആരാധെ അധ്യക്ഷനായ ബെഞ്ചാണ് പരി​ഗണിച്ചത്.

Advertising
Advertising

മുസ്‌ലിങ്ങളുടെ സുപ്രധാന മതാചാരമാണ് ബാങ്കുവിളിയെങ്കിലും അതിന്റെ ഉള്ളടക്കവും ശബ്ദവും ഇതരമത വിശ്വാസികളെ ബുദ്ധിമുട്ടിക്കുന്നതാണെന്നായിരുന്നു ഹരജിയിലെ വാദം.

എന്നാൽ, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25ഉം 26ഉം ഇന്ത്യൻ നാഗരികതയുടെ സവിശേഷതയായ സഹിഷ്ണുതയുടെ തത്വം ഉൾക്കൊള്ളുന്നുവെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 25 (1) വ്യക്തികൾക്ക് അവരുടെ സ്വന്തം മതം സ്വതന്ത്രമായി സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള മൗലികാവകാശങ്ങൾ നൽകുന്നുവെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

ബാങ്കുവിളിയുടെ ഉള്ളടക്കം ഹരജിക്കാരനും മറ്റ് മതവിശ്വാസികൾക്കും ഉറപ്പുനൽകുന്ന മൗലികാവകാശത്തെ ഹനിക്കുന്നു എന്ന വാദം അംഗീകരിക്കാനാവില്ല എന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. നേരത്തെ ജൂൺ 17ന്, ഉച്ചഭാഷിണികളുടെ ദുരുപയോ​ഗം തടയാനുള്ള നടപടികൾ സ്വീകരിക്കാൻ ഹൈക്കോടതിയുടെ മറ്റൊരു ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News