രാജസ്ഥാനില്‍ 26 വിരലുകളുമായി കുഞ്ഞുപിറന്നു; ദേവിയുടെ അവതാരമെന്ന് കുടുംബം

26 വിരലുകളുണ്ടാകുന്നത് വളരെ അപൂർവമാണെന്നും ഇതൊരു ജനിതക പ്രശ്നമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു

Update: 2023-09-18 02:50 GMT

 26 വിരലുകളുമായി പിറന്ന കുഞ്ഞ്

ജയ്പൂര്‍: രാജസ്ഥാനിലെ ഭരത്പൂരില്‍ 26 വിരലുകളുമായി കുഞ്ഞുപിറന്നു. കൈകളില്‍ ഏഴ് വിരലുകളും കാലില്‍ ആറ് വിരലുകളുമായാണ് പെണ്‍കുഞ്ഞ് ജനിച്ചത്. ദേവിയുടെ അവതാരമാണ് കുഞ്ഞെന്നാണ് കുടുംബം പറയുന്നത്.

26 വിരലുകളുണ്ടാകുന്നത് വളരെ അപൂർവമാണെന്നും ഇതൊരു ജനിതക പ്രശ്നമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 25കാരിയായ സര്‍ജു ദേവിയാണ് അമ്മ. എട്ടാം മാസത്തിലായിരുന്നു പ്രസവം. 26 വിരലുകളുള്ളതുകൊണ്ട് ഒരു തരത്തിലുമുള്ള ദോഷമൊന്നുമില്ലെന്നും എന്നാൽ ഇത് ജനിതക വൈകല്യമാണെന്നും പെൺകുട്ടി പൂർണ ആരോഗ്യവതിയാണെന്നും ഡോ.ബി.എസ്.സോണി പറഞ്ഞു.

അതേസമയം, കുഞ്ഞിന്‍റെ ജനനത്തിൽ കുടുംബം ആഹ്ളാദത്തിലാണെന്നും അവളെ ധോലഗർ ദേവിയുടെ അവതാരമായി കണക്കാക്കുന്നുണ്ടെന്നും സര്‍ജുവിന്‍റെ സഹോദരൻ പറഞ്ഞു.കുഞ്ഞിന്റെ പിതാവ് ഗോപാൽ ഭട്ടാചാര്യ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ (സിആർപിഎഫ്) ഹെഡ് കോൺസ്റ്റബിളാണ്.

Baby born with 26 fingers in Rajasthan, family calls her incarnation of goddess

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News