ബലാത്സംഗം ചെയ്തത ശേഷം കഴുത്തറുത്തു; എട്ടുവയസ്സുകാരിയെ നിഷ്ഠൂരമായി കൊലപ്പെടുത്തിയയാൾ പിടിയിൽ

പെൺകുട്ടിയുടെ അമ്മയുമായി പ്രതി അടുത്തിടപഴകുന്നത് കണ്ടതാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ്

Update: 2022-08-23 02:43 GMT
Editor : afsal137 | By : Web Desk
Advertising

ന്യൂഡൽഹി: ഡൽഹിയിലെ യമുന ഖാദറിലെ വനമേഖലയിൽ നിന്നും എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത 36 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി പെൺകുട്ടിയുടെ കഴുത്തറുക്കുകയും മുഖം വികൃതമാക്കുകയും ചെയ്തായി പൊലീസ് അറിയിച്ചു. ബിഹാറുകാരൻ റിസ്‌വാനെയാണ് സെൻട്രൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയതത്. പെൺകുട്ടിയുടെ അമ്മയുമായി പ്രതി അടുത്തിടപഴകുന്നത് കണ്ടതാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

20 വർഷം മുമ്പാണ് റിസ്‌വാൻ ജോലിക്കായി ഡൽഹിയിലെത്തിയത്. തുർക്ക്മാൻ ഗേറ്റ് എന്ന പ്രദേശത്ത് ജോലി ചെയ്തുവരികയായിരുന്നു പ്രതി. മയക്കുമരുന്നിന് അടിമയായ റിസ്‌വാൻ യമുന ഖാദറിൽ പോകാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആഗസ്ത് അഞ്ചിനാണ് ഉറങ്ങിക്കിടന്നിരുന്ന പെൺകുട്ടിയെ കാണാതായത്. പുലർച്ചെ നാല് മണിക്ക് ഉണർന്നപ്പോൾ തന്റെ പെൺകുട്ടികളിൽ ഒരാളെ കാണാതായെന്ന് പിതാവും വ്യക്തമാക്കി. സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താത്തതിനെ തുടർന്ന് പിതാവ് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഓഗസ്റ്റ് 18ന് പെൺകുട്ടിയുടെ മൃതദേഹം യമുന ഖാദറിൽ നിന്ന് കണ്ടെടുത്തു.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 (കൊലപാതകം), പോക്സോ ആക്ട് പ്രകാരവും എഫ്ഐആർ രജിസ്റ്റർ ചെയ്തതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വിശദമായ കേസ് അന്വേഷണത്തിന് 50 ഉദ്യോഗസ്ഥരുടെ സംഘത്തെ രൂപീകരിച്ചതായും പൊലീസ് അറിയിച്ചു. തെളിവെടുപ്പിന്റെ ഭാഗമായി സമീപത്തെ സിസിടിവി ക്യാമറകളെല്ലാം പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. യമുന ഖാദർ പ്രദേശവാസികളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പ്രതി പെൺകുട്ടിയെ സന്ദർശിക്കാറുണ്ടെന്നും ഇരയുമായി സൗഹൃദം സ്ഥാപിച്ചിരുന്നതായും വിവരം ലഭിച്ചു.

തുടർച്ചയായ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്. പെൺകുട്ടിയുടെ അമ്മയുമായി അടുപ്പമുണ്ടായിരുന്നതായും ഇരയുമായി സൗഹൃദം സ്ഥാപിച്ചിരുന്നതായും പ്രതി പൊലീസിന് മൊഴിനൽകി. സംഭവം ദിവസം പ്രതി കുട്ടിയുടെ വീടിന് സമീപമെത്തിയിരുന്നു. ബലാത്സംഗം ചെയ്തതിന് ശേഷം കഴുത്തറുത്ത് കൊല്ലാൻ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News