കുപ്രസിദ്ധ കുറ്റവാളിക്ക് ജയിലിൽ സുഖവാസം; സെല്ലിൽ ടി.വിയും സോഫയും ഫോണും-വീഡിയോ വൈറൽ

ഇയാൾക്ക് പ്രത്യേക ഭക്ഷണവും ജയിൽ അധികൃതർ വിതരണം ചെയ്യുന്നുണ്ട്. ജയിലിലെ പൊലീസുകാർക്ക് പണം നൽകിയാണ് സെല്ലിനുള്ളിൽ ഈ സൗകര്യങ്ങളെല്ലാം തരപ്പെടുത്തിയതെന്നാണ് ആക്ഷേപം.

Update: 2022-01-25 16:48 GMT

നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി ജെ.സി.ബി നാരായണ സ്വാമിക്ക് ബെംഗളൂരു ജയിലിൽ സുഖവാസം. ടി.വിയും സോഫയും മൊബൈൽ ഫോണും ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ഇയാളുടെ സെല്ലിൽ ഒരുക്കിയിട്ടുള്ളത്. സെല്ലിലെ സുഖവാസത്തിന്റെ വീഡിയോ പുറത്തുവന്നതോടെ ജയിൽ അധികൃതർക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.

ഇയാൾക്ക് പ്രത്യേക ഭക്ഷണവും ജയിൽ അധികൃതർ വിതരണം ചെയ്യുന്നുണ്ട്. ജയിലിലെ പൊലീസുകാർക്ക് പണം നൽകിയാണ് സെല്ലിനുള്ളിൽ ഈ സൗകര്യങ്ങളെല്ലാം തരപ്പെടുത്തിയതെന്നാണ് ആക്ഷേപം.

വീഡിയോ വൈറലായതോടെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരായ പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കർണാടക ആഭ്യന്തര മന്ത്രി അരക ജ്ഞാനേന്ദ്ര പറഞ്ഞു. നേരത്തെ വി.കെ ശശികലക്കും ഇതേ ജയിലിൽ വി.ഐ.പി പരിഗണന ലഭിക്കുന്ന വീഡിയോ പുറത്തുവന്നതിനെ തുടർന്ന് വിവാദമായിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News