ബം​ഗ്ലാദേശികളെന്ന് മുദ്രകുത്തി ഒഴിപ്പിക്കൽ; ഡൽഹിയിലെ 600ലധികം കുടുംബങ്ങളെ ഇരുട്ടിലാക്കി കേന്ദ്ര സർക്കാർ

ഒരു നോട്ടീസ് പോലും നൽകാതെയാണ് ഇവരുടെ വീടുകളിലേക്കുള്ള വൈദ്യുതി സർക്കാർ വിച്ഛേദിച്ചത്

Update: 2025-07-28 02:48 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡല്‍ഹി:ഡൽഹിയിലെ 600ലധികം കുടുംബങ്ങളെ സർക്കാർ ഇരുട്ടിലാക്കിയിട്ട് മൂന്നാഴ്ച പിന്നിടുന്നു.ബംഗാളിൽ നിന്നുള്ള മുസ്‍ലിം വിഭാഗക്കാർ കൂടുതൽ താമസിക്കുന്ന വസന്ത്‌‍കുഞ്ചിലെ ജയ്‌ഹിന്ദ്‌ ക്യാമ്പിലെ വൈദ്യുതിയാണ് വിച്ഛേദിച്ചത്. ബംഗ്ലാദേശികളെന്ന് മുദ്രകുത്തി ക്യാമ്പ് ഒഴിപ്പിക്കലിന്റെ ഭാഗമായാണ് ഈ നടപടി.

വര്‍ഷങ്ങളായി  കുഞ്ഞുങ്ങളുമായി  ജയ്‌ഹിന്ദ്‌ ക്യാമ്പിലാണ് കുട്ടികളുമടക്കമുള്ള കുടുംബവുമായി ഇവര്‍ താമസിക്കുന്നത്.  കുടിലുകൾക്കുള്ളിൽ ഒന്ന് നേരെ നില്ക്കാൻ പോലും ഇവർക്ക് സാധിക്കില്ല. ദുരന്തങ്ങളിൽ പൊതിഞ്ഞു ജീവിതമിങ്ങനെ ഇരുണ്ടുനില്‍കുന്നതിനിടെയാണ് ബിജെപി സർക്കാരിന്റെ ഇരുട്ടടി.

Advertising
Advertising

ഒരു നോട്ടീസ് പോലും നൽകാതെയാണ് ഇവരുടെ വീടുകളിലേക്കുള്ള വൈദ്യുതി സർക്കാർ വിച്ഛേദിച്ചത്. വൈദ്യുതി ബില്‍ അടക്കാത്തതിന്റെ പേരിലോ വൈദ്യുതി മോഷണത്തിന്റെ പേരിലോ ഒന്നുമല്ല സർക്കാറിന്റെ ഈ ഷോക്കടിപ്പിക്കൽ. കുടിയേറ്റക്കാരെന്ന പതിവ് ആരോപണമാണ് ഇവിടെയും പറഞ്ഞത്. ഇതോടെ, കുടിലുകൾ ഇരുട്ടിലായി. കുട്ടികളുടെ പഠനത്തെ ബാധിച്ചു. പുറത്ത് നിന്ന് എത്തുന്ന വെള്ളം മാത്രമാണ് ഈ ചൂടിൽ നിന്ന് ഒരു ആശ്വാസം നൽകുന്നത്.

ക്യാമ്പിൽ ബംഗാളിൽ നിന്നുള്ള മുസ്‍ലിംകളാണ് കൂടുതലും. അതിനാൽ ബംഗാളി ഭാഷയാണ് സംസാരിക്കുന്നത്. ഇതാണ്, ബംഗ്ലാദേശികളെന്നും അനധികൃത കുടിയേറ്റക്കാരാണെന്നുമെല്ലാം സർക്കാർ മുദ്രകുത്താൻ കാരണം.ക്യാമ്പിലെ പള്ളിയുടെ വൈദ്യുതിയും വിച്ഛേദിച്ചു. ഇതോടെ ജനറേറ്റർ പ്രവർത്തിപ്പിച്ചാണ് ഇപ്പോൾ പ്രാർത്ഥന നടത്തുന്നത്. തൊട്ടടുത്തുള്ള ചെറിയ ക്ഷേത്രത്തിലും വെളിച്ചമില്ല. കോടതി ഉത്തരവ് ഉണ്ടെന്ന് പറഞ്ഞാണ് ഈ വിളക്കുകൾ ഭരണകൂടം അണച്ചുകളഞ്ഞത്.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News