വിവാഹ വേദിയിലേക്ക് വരന്‍റെ ആദ്യഭാര്യയെത്തി; തര്‍ക്കത്തിനൊടുവില്‍ വരന്‍റെ സഹോദരനെ വധു കല്യാണം കഴിച്ചു

സൈദംഗലി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹരിയാന ഗ്രാമത്തിൽ നിന്നുള്ള യുവാവിന്‍റെ വിവാഹമാണ് മുടങ്ങിയത്

Update: 2023-01-09 02:01 GMT

പ്രതീകാത്മക ചിത്രം

സംഭാല്‍: ആദ്യ വിവാഹം മറച്ചുവച്ചു വിവാഹിതനാകാനുള്ള യുവാവിന്‍റെ ശ്രമം നാടകീയ രംഗങ്ങള്‍ക്ക് ഇടയാക്കി. വിവാഹ വേദിയിലേക്ക് വരന്‍റെ ആദ്യഭാര്യയെത്തിയത് സംഘര്‍ഷത്തിനിടയാക്കുകയും ഒടുവില്‍ വരന്‍റെ ഇളയ സഹോദരനെ വധു വിവാഹം കഴിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലാണ് സംഭവം.

സൈദംഗലി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹരിയാന ഗ്രാമത്തിൽ നിന്നുള്ള യുവാവിന്‍റെ വിവാഹമാണ് മുടങ്ങിയത്. അസ്മോലി പൊലീസ് സ്റ്റേഷൻ പരിധിയിലെ ദവായ് ഖുർദ് ഗ്രാമത്തിലെ യുവതിയുമായിട്ടാണ് ഇയാളുടെ വിവാഹം നിശ്ചയിച്ചിരുന്നതെന്ന് ആജ് തക് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ തന്‍റെ ആദ്യ വിവാഹം മറച്ചുവച്ചുകൊണ്ടാണ് യുവാവ് രണ്ടാം വിവാഹത്തിന് ഒരുങ്ങിയത്. അഞ്ച് വർഷം മുമ്പ് ഇയാള്‍ തന്‍റെ ഗ്രാമത്തിലെ ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ അഞ്ച് കുട്ടികളുമുണ്ട്. ഇരുവരും തമ്മില്‍ വഴക്കുണ്ടായതിനെ തുടര്‍ന്ന് കുറച്ചുകാലമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു.

Advertising
Advertising

വിവാഹ നിശ്ചയ ചടങ്ങുകള്‍ വലിയ ആഘോഷത്തോടെയാണ് നടന്നത്. എന്നാല്‍ കല്യാണ ദിവസം ആദ്യഭാര്യയും മക്കളുമെത്തിയതോടെയാണ് സത്യാവസ്ഥ പുറത്തറിയുന്നത്. തര്‍ക്കം മൂത്തതോടെ സംഭവമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. യുവാവ് രഹസ്യമായി മറ്റൊരു വിവാഹം കഴിച്ചതായി യുവതി ആരോപിച്ചു. ഇതിനുശേഷം പൊലീസ് ഇരുവിഭാഗത്തെയും അസ്മോലി പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചു.ഇതിനിടെ പഞ്ചായത്തിലെ ചില മുതിർന്ന അംഗങ്ങൾ പോലീസ് സ്‌റ്റേഷനിലെത്തി ചര്‍ച്ച നടത്തുകയും ചെയ്തു. വരൻ തന്‍റെ രണ്ടാം ഭാര്യയെ വിവാഹമോചനം ചെയ്യണമെന്നും വിവാഹമോചനത്തിന് ശേഷം വധു വരന്‍റെ ഇളയ സഹോദരനെ വിവാഹം കഴിക്കണമെന്നും പഞ്ചായത്ത് തീരുമാനിച്ചു.

സംഭവം ഗ്രാമത്തില്‍ ചൂടേറിയ ചര്‍ച്ചയാവുകയും ചെയ്തു. വിവാഹം യുവാവിന്‍റെതായിരുന്നില്ലെന്നും ഇളയ സഹോദരന്‍റെതായിരുന്നുവെന്നും ആദ്യ ഭാര്യ വെറുതെ പ്രശ്നമുണ്ടാക്കിയതുമാണെന്നായിരുന്നു ഗ്രാമവാസികള്‍ പറഞ്ഞത്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News