ബുള്ളി ബായ് ആപ്പിന്റെ സൂത്രധാരൻ പോൺ സൈറ്റുകളുടെ അടിമ

മുഴുവൻ സമയവും ഇന്റർനെറ്റിൽ; കണ്ടെടുത്തത് 150 ലേറെ അശ്ലീല വീഡിയോകൾ

Update: 2022-01-09 07:20 GMT
Editor : ലിസി. പി | By : Web Desk

മുസ്‌ലിം സ്ത്രീകളെ വിൽപനക്ക് വെച്ച ബുള്ളി ബായ് ആപ്പിന്റെ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ച നീരജ് ബിഷ്ണോയ് പോൺ സൈറ്റുകളുടെ അടിമയെന്ന് ഡൽഹി പൊലീസ്.21 കാരനായ ഇയാളുടെ ലാപ്പ്ടോപ്പിൽ നിന്ന് 153 ഓളം അശ്ലീല സിനിമകൾ കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു. കൂടാതെ പ്രായമായ മുസ്‌ലിം സ്ത്രീകളോട് അസാധാരണമായ താൽപര്യവും ഇയാൾക്കുണ്ടായിരുന്നു.

രാജസ്ഥാൻ സ്വദേശിയായ ബിഷ്ണോയിയെ വ്യാഴാഴ്ച അസമിലെ ജോർഹട്ടിലുള്ള വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മുസ്‌ലിം സ്ത്രീകളെ വിൽപനക്ക് വെച്ച് വിവാദത്തിലായ സുള്ളി ഡീൽസിലും ഇയാൾക്ക് പങ്കുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. സുള്ളി ഡീൽ വിവാദമാകുകയും അത് അപ്രത്യക്ഷമാകുകയും ചെയ്തതിന് പിന്നാലെയാണ് ബുള്ളി ബായ് ആപ്പ് പ്രത്യക്ഷപ്പെടുന്നത്. 15ാം വയസിലാണ് ബിഷ്‌ണോയി ഇന്റർനെറ്റ് ലോകത്തിലേക്ക് കടന്നുവരുന്നത്. 16ാം വയസിൽ സ്വന്തമായി ഒരു വെബ്‌സൈറ്റ് ഹാക്ക് ചെയ്യുകയും ചെയ്തു. തന്റെ സഹോദരിക്ക് പ്രവേശനം നിഷേധിച്ച സ്‌കൂളിന്റെ സൈറ്റാണ് അന്ന് ഹാക്ക് ചെയ്തത്.

Advertising
Advertising

ഭോപ്പാലിലെ വിഐടിയിൽ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗിൽ ബി ടെക് വിദ്യാർത്ഥിയായ ബിഷ്ണോയി ഇപ്പോൾ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്. അറസ്റ്റിലായതിന് പിന്നാലെ ഇയാളെ കോളജിൽ നിന്ന് സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ബുള്ളി ബായ് ആപ്പിന്റെ കോഡ് സ്‌ക്രിപ്റ്റ് ഇയാളുടെ ലാപ്‌ടോപ്പിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കൂടാതെ ഒരു ഹൈ എന്റ് ഗെയിമിങ് മെഷീനും ഹെഡി ഡ്യൂട്ടി ഗ്രാഫിക് കാർഡും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.  അശ്ലീല വീഡിയോകൾക്ക് അടിമയാണെന്ന് ചോദ്യം ചെയ്യലിൽ ബിഷ്‌ണോയ് സമ്മതിച്ചിട്ടുണ്ട്.


സുഹൃത്തുക്കളില്ല, വെർച്വൽ ലോകത്ത് ജീവിതം

സുഹൃത്തുക്കളോടൊന്നും കൂട്ടൂകൂടാതെ എപ്പോഴും തനിച്ച് നടക്കുന്നയാളാണ് ബിഷ്ണോയി എന്നാണ് പരിചയക്കാർ പറയുന്നു. പുറം ലോകത്ത് നിന്ന് അകന്ന് വെർച്വൽ ലോകത്താണ് ഇയാൾ കൂടുതൽ സമയവും ചെലവഴിക്കാറുള്ളത്. പുറത്താരോടും അധികം സംസാരിക്കാറില്ലെന്നും അതിന് താൽപര്യമില്ലെന്നും ഇയാൾ സമ്മതിച്ചു. വെർച്വൽലോകത്ത് സോഷ്യൽ മീഡിയ പ്ലാ റ്റ്‌ഫോമുകളിലായിരുന്നു എപ്പോഴും ഇടപെട്ടിരുന്നത്. ഇന്റർനെറ്റിലും ലാപ്ടോപ്പിലുമാണ് ഇയാളുടെ ദിവസം ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ നിരവധി വ്യാജ അക്കൗണ്ടുകളും ഇയാൾക്കുണ്ടായിരുന്നു. ചോദ്യം ചെയ്യലിനിടെ പല തവണ പാൻറ്‌സിൽ  മൂത്രമൊഴിച്ചിരുന്നു. ഇതിനെ തുടർന്ന് പൊലീസ് വിശദമായ ആരോഗ്യപരിശോധന നടത്തി. എന്നാൽ ഇയാൾക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് തെളിഞ്ഞിട്ടുണ്ട്.

സുള്ളിഡീൽസും ബിഷ്‌ണോയിയും

ആദ്യ തവണല്ല, മുമ്പും ഇത്തരത്തിൽ ആപ്പുകൾ നിർമിച്ചിട്ടുണ്ടോ എന്ന സംശയം പൊലീസ് ഉന്നയിച്ചിട്ടുണ്ട്. താൻ ചെയ്തത് ശരിയായ കാര്യമായിരുന്നെന്നും നിർമിച്ചതിൽ ഖേദമില്ലെന്ന് ഇയാൾ നേരത്തെ വ്യക്തമാക്കിയിരുന്നു. സുള്ളി ഡീൽുസുമായി ഇയാൾക്ക് എന്താണ് ബന്ധമെന്ന് കണ്ടെത്തിയിട്ടില്ല.അതിൽ ഉൾപ്പെട്ടവരെ ട്വിറ്ററിലൂടെ പരിചയപ്പെട്ടിരുന്നെന്നും ഒരു മൈക്രോ ബ്ലോഗിങ് സൈറ്റിൽ രഹസ്യ ഗ്രൂപ്പ് രൂപീകരിച്ചെന്നും ബിഷ്‌ണോയ് വെളിപ്പെടുത്തിയിരുന്നതായും പൊലീസ് വൃത്തങ്ങൾ പറയുന്നു. ആപ്പ് പ്രൊമോട്ട് ചെയ്ത മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ബിഷ്‌ണോയുടെ ലാപ്‌ടോപ്പിന്റെ ഫോറൻസിക് പരിശോധ റിപ്പോർട്ട് വന്നാൽ മാത്രമേ സുള്ളി ഡീൽസ് ഇയാൾ നിർമിച്ചതാണോ അല്ലെങ്കിൽ അതുമായി ഇയാൾക്ക് എന്തു ബന്ധമായിരുന്നു ഉണ്ടായിരുന്നത് എന്ന് അറിയാൻ സാധിക്കുമെന്നും പൊലീസ് പറയുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News