'ആൾക്കൂട്ട ആക്രമണത്തിന് ഇനി വധശിക്ഷ'; പ്രഖ്യാപനവുമായി അമിത് ഷാ

ജാതി, സമുദായം, വംശം, ലിംഗം, ദേശം, ഭാഷ, വിശ്വാസം ഉൾപ്പെടെയുള്ള എന്തെങ്കിലും കാരണത്തിന്റെ പേരിൽ അഞ്ചോ അതിൽ കൂടുതലോ ആളുകൾ ചേർന്ന് ഒരാളെ മർദിക്കുന്നതാണ് ആൾക്കൂട്ട ആക്രമണമായി പുതിയ നിയമത്തിൽ വിശേഷിപ്പിക്കുന്നത്

Update: 2023-08-11 11:51 GMT
Editor : Shaheer | By : Web Desk

അമിത് ഷാ

Advertising

ന്യൂഡൽഹി: ആൾക്കൂട്ടക്കൊലയിലെ പ്രതികൾക്ക് വധശിക്ഷ നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്നലെ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ക്രിമിനൽ നിയമങ്ങളുടെ പരിഷ്‌ക്കരണത്തിന്റെ കൂട്ടത്തിലാണ് ഇതും ഉൾപ്പെട്ടിട്ടുള്ളത്.

പുതിയ ക്രിമിനൽ നിയമത്തിൽ കൊലപാതകത്തിന്റെ കൂട്ടത്തിലാണ് ആൾക്കൂട്ട ആക്രമണങ്ങളും ഉൾപ്പെടുത്തിയിട്ടുള്ളത്. ഏഴു വർഷം തടവുശിക്ഷ തൊട്ട് വധശിക്ഷ വരെ ഉൾപ്പെടുന്നതാണ് ഇതിനുള്ള ശിക്ഷ. കൊലപാതകത്തിനു വധശിക്ഷയും ജീവപര്യന്തം തടവും പിഴയുമാണു പുതിയ നിയമത്തിൽ നിർദേശിക്കുന്നത്.

ജാതി, സമുദായം, വംശം, ലിംഗം, ദേശം, ഭാഷ, വിശ്വാസം ഉൾപ്പെടെയുള്ള എന്തെങ്കിലും കാരണത്തിന്റെ പേരിൽ അഞ്ചോ അതിൽ കൂടുതലോ ആളുകൾ ചേർന്ന് ഒരാളെ മർദിച്ചാൽ വധശിക്ഷയോ ജീവപര്യന്തം തടവുശിക്ഷയോ ലഭിക്കുമെന്നു പുതിയ നിയമത്തിൽ പറയുന്നു. ചുരുങ്ങിയത് ഏഴു വർഷത്തിൽ കുറയാത്ത തടവുശിക്ഷയും പിഴയും ലഭിക്കും.

സർക്കാർ നീതിയാണു ശിക്ഷയല്ല ലക്ഷ്യമിടുന്നതെന്നാണു പുതിയ നിയമങ്ങൾ അവതരിപ്പിച്ചുകൊണ്ട് അമിത് ഷാ പാർലമെന്റിൽ വ്യക്തമാക്കിയത്. ബ്രിട്ടീഷുകാർ കൊണ്ടുവന്ന നിയമങ്ങൾ എടുത്തുമാറ്റുകയാണെന്നു പറഞ്ഞാണു പുതിയ ബിൽ അവതരിപ്പിച്ചത്.

Summary: Capital punishment for mob lynching: Amit Shah in Parliament

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News