പ്രിയങ്ക് ഖാർഗെക്കെതിരെ ജാതി അധിക്ഷേപം: ബിജെപിയുടെ വക്താവിനെതിരെ പരാതി നൽകി കോൺഗ്രസ്

മന്ത്രിയുടെ ദലിത് സ്വത്വത്തെ അപമാനിക്കുന്ന തരത്തിൽ പരാമർശം നടത്തിയെന്നാണ് പരാതി

Update: 2025-10-23 14:35 GMT

ബംഗളൂരു: കർണാടകയിലെ മന്ത്രി പ്രിയങ്ക് ഖാർഗെക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്നാരോപിച്ച്  കർണാടക ബിജെപി വക്താവ് എംജി മഹേഷിനെതിരെ കോൺഗ്രസ് പൊലീസിൽ പരാതി നൽകി. ആർഎസ്എസിനെതിരെയുള്ള പ്രിയങ്ക് ഖാർഗെയുടെ പരാമർശങ്ങൾക്ക് മറുപടിയായി അപകീർത്തികരവും ജാതി അധിക്ഷേപകരവുമായ പരാമർശങ്ങൾ നടത്തിയെന്നാണ് ആരോപണം.

ബംഗളൂരു സൗത്ത് ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിഎൻ ആനന്ദ് ആണ് ഹൈഗ്രൗണ്ട്‌സ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പ്രിയങ്ക് ഖാർഗെയെ മനഃപൂർവ്വം 'ഗുലാം' (അടിമ) എന്ന് വിശേഷിപ്പിച്ചതായും മന്ത്രിയുടെ ദലിത് സ്വത്വത്തെ അപമാനിക്കുന്ന തരത്തിൽ പരാമർശം നടത്തിയെന്നും ആനന്ദ് തന്റെ പരാതിയിൽ ആരോപിച്ചു.

ഖാർഗെയെ അപകീർത്തിപ്പെടുത്താനും സാമൂഹിക വിദ്വേഷം വളർത്താനും ലക്ഷ്യമിട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതായും പരാതിയിലുണ്ട്. മൈസൂരുവിൽ നടന്ന പരിപാടിക്കിടെയാണ് മഹേഷ് ഗുലാം എന്ന പരാമർശം നടത്തിയത്. പരാതി മൈസൂരു പൊലീസിന് കൈമാറിയിട്ടുണ്ട്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News