Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: ട്രെയിനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. രാജ്യത്തെ 74000 കോച്ചുകളിലും ക്യാമറ സ്ഥാപിക്കും. യാത്രക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് നടപടി
ആദ്യഘട്ടത്തില്‍ മെട്രോ നഗരങ്ങളിലെ ട്രെയിനുകളിലായിരിക്കും സിസിടിവി സ്ഥാപിക്കുന്നത്. ഓരോ കോച്ചുകളിലും നാല് ക്യാമറകള്‍ വീതമായിരിക്കും സ്ഥാപിക്കുന്നത്. 15000ത്തോളം ലോക്കോമോട്ടീവുകളിലും ക്യാമറകള്‍ സ്ഥാപിക്കും.