രാജിവെക്കില്ലെന്നുറച്ച് ഗ്യാനേഷ് കുമാർ; സംയുക്ത പ്രതിഷേധം ചർച്ച ചെയ്യാൻ ഇൻഡ്യ സഖ്യം ഇന്ന് യോഗം ചേരും

പുതിയ ഇംപീച്ച്മെൻറ് നോട്ടീസ് അടക്കമുള്ള തുടർനടപടികൾ ചർച്ച ചെയ്ത് തീരുമാനിച്ചേക്കും

Update: 2026-09-30 06:22 GMT

ന്യൂഡൽഹി: രാജ്യമാകെ പ്രതിപക്ഷ പ്രതിഷേധം അലയടിക്കുമ്പോഴും രാജിവയ്ക്കില്ലെന്ന നിലപാടിലുറച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. താഴെയിറക്കുന്നതിനായുള്ള സംയുക്ത പ്രതിഷേധം ചർച്ച ചെയ്യാൻ ഇൻഡ്യാ സഖ്യം ഇന്ന് യോഗം ചേരും. പുതിയ ഇംപീച്ച്മെൻറ് നോട്ടീസ് അടക്കമുള്ള തുടർനടപടികൾ ചർച്ച ചെയ്ത് തീരുമാനിച്ചേക്കും.

ഗുരുതരാരോപണങ്ങൾക്ക് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂർണ്ണ യോഗം ചേർന്ന് തർക്കവിഷയങ്ങൾ ഉൾപ്പടെ ചർച്ച ചെയ്ത് തീരുമാനങ്ങൾ പ്രഖ്യാപിച്ചെങ്കിലും ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം കെട്ടടങ്ങിയിരുന്നില്ല. രാജ്യമൊട്ടാകെ ഇപ്പോഴും പ്രതിഷേധം ഇരമ്പുകയാണ്. കേന്ദ്രസർക്കാരിന്റെ പൂർണ്ണപിന്തുണയുള്ളതിനാൽ താൻ സുരക്ഷിതനാണെന്നാണ് ഗ്യാനേഷ് കുമാറിന്‍റെ വിലയിരുത്തൽ. എന്നാൽ, പദവിയിൽ നിന്നും താഴെയിറങ്ങുന്നത് വരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇന്ന് ചേരുന്ന ഇൻഡ്യാ സഖ്യയോഗം വിശാല ഐക്യത്തോടെ ഗ്യാനേഷിനെതിരെയും കേന്ദ്രസർക്കാരിനെതിരെയും എങ്ങനെ പ്രതിഷേധിക്കാമെന്ന് ചർച്ച ചെയ്യും .

ആംആദ്മി പാർട്ടിയേയും ഡിഎംകെയും വിശാല സഖ്യത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കം ചില പാർട്ടികൾ തുടരുകയാണ്. ഇന്നലെ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേർന്ന് പ്രമേയം പാസാക്കിയിരുന്നു.

അതേസമയം, ഇൻഡ്യാ സഖ്യയോഗത്തിൽ അഖിലേഷ് യാദവ് പങ്കെടുത്തേക്കില്ല. പകരം പ്രതിനിധിയെ അയച്ചേക്കുമെന്നാണ് വിവരം. പ്രതിപക്ഷ പാർട്ടികളുടെ സ്വതന്ത്ര പ്രതിഷേധങ്ങൾക്കൊപ്പം കൂട്ടായുള്ള പ്രതിഷേധവും ഉണ്ടാകും. രണ്ടാം തീയതി മുതൽ കനത്ത സമരവുമായി സിജെപി കൂടെ രംഗത്തെത്തും.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News