'രാഹുല്‍ ഗാന്ധി ആര്‍ക്കും ഒരുപകാരവുമില്ലാതെ കാളയെപ്പോലെ അലഞ്ഞു തിരിയുന്നു'; വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി

ദന്‍വെയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ദന്‍വെയുടെ പരാമര്‍ശം ഞെട്ടിക്കുന്നതാണെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് പ്രസിഡന്റ് നാനാ പട്ടോലെ പറഞ്ഞു.

Update: 2021-08-21 12:40 GMT

രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശവുമായി കേന്ദ്രമന്ത്രി റാവുസാഹെബ് ദന്‍വെ. രാഹുല്‍ ഗാന്ധി ആര്‍ക്കും ഒരുപകാരവുമില്ലാത്ത വ്യക്തിയാണെന്നാണ് മന്ത്രിയുടെ വാദം. മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയില്‍ ഒരു റാലിയില്‍ സംസാരിക്കുമ്പോഴാണ് വിവാദ പരാമര്‍ശം.

'രാഹുല്‍ ഗാന്ധിയെക്കൊണ്ട് ആര്‍ക്കും ഒരുപകാരവുമില്ല..അദ്ദേഹം ഒരു കാളയെപ്പോലെയാണ്. അദ്ദേഹം എല്ലായിടത്തും അലഞ്ഞുതിരിയും. പക്ഷെ ആര്‍ക്കും ഒരുപകാരവുമില്ല. കഴിഞ്ഞ 20 വര്‍ഷമായി ലോക്‌സഭയില്‍ താന്‍ ഇത് കാണുകയാണ്'- ദന്‍വെ പറഞ്ഞു.

ദന്‍വെയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ദന്‍വെയുടെ പരാമര്‍ശം ഞെട്ടിക്കുന്നതാണെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് പ്രസിഡന്റ് നാനാ പട്ടോലെ പറഞ്ഞു. ദന്‍വെ എല്ലാ അതിരുകളും ലംഘിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രസ്താവന പദവിക്ക് ചേരുന്നതല്ലെന്നും മന്ത്രിസഭയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കണമെന്നും നാനാ പട്ടോലെ ആവശ്യപ്പെട്ടു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News