ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാന്റെ കാലാവധി നീട്ടി

2022 സെപ്റ്റംബർ 28-നാണ് അനിൽ ചൗഹാനെ സിഡിഎസായി നിയമിച്ചത്

Update: 2025-09-24 17:24 GMT

ഡൽഹി : ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ അനിൽ ചൗഹാന്റെ കാലാവധി 2026 മെയ് 30 വരെയോ അല്ലെങ്കിൽ ഇനിയൊരു ഉത്തരവ് വുണ്ടാകുന്നത് വരെയോ നീട്ടി കേന്ദ്രസർക്കാർ. സൈനിക കാര്യ വകുപ്പിന്റെ സെക്രട്ടറിയായും അനിൽ ചൗഹാൻ തുടരും.

2022 സെപ്റ്റംബർ 28-നാണ് അനിൽ ചൗഹാനെ സിഡിഎസായി നിയമിച്ചത്. ജനറൽ ബിപിൻ റാവത്തിന് ശേഷം ചീഫ്് ഓഫ് ഡിഫൻസ് സ്റ്റാഫ് പദവിയിലെത്തുന്ന വ്യക്തിയാണ് ജനറൽ അനിൽ ചൗഹാൻ. 1981-ൽ ഇന്ത്യൻ സൈന്യത്തിൽ കമ്മീഷൻ ചെയ്യപ്പെട്ട അദ്ദേഹം മികച്ച സേവനത്തിന് പരം വിശിഷ്ട സേവാ മെഡൽ, ഉത്തം യുദ്ധ സേവാ മെഡൽ, അതി വിശിഷ്ട സേവാ മെഡൽ, സേനാ മെഡൽ തുടങ്ങിയ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് നേതൃത്വം നൽകിയത് അനിൽ ചൗഹാൻ ആയിരുന്നു. 1961ൽ ജനിച്ച ലഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ നാഷണൽ ഡിഫൻസ് അക്കാദമിയിലെയും ഇന്ത്യൻ മിലിട്ടറി അക്കാദമിയിലെയും പൂർവ വിദ്യാർഥിയാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News