ചന്ദ്രയാൻ 3 ഇന്ന് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യും; ലാൻഡറിന്റെ പ്രവർത്തനം തൃപ്തികരമെന്ന് ഐ.എസ്.ആർ.ഒ

140 കോടി ജനങ്ങളുടെ പ്രതീക്ഷകൾ പേറി ചന്ദ്രയാൻ മൂന്നിന്റെ ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ്ങിന്‌ ഒരുങ്ങുകയാണ്.

Update: 2023-08-23 01:09 GMT

ആരും കടന്നുചെല്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവം, പ്രപഞ്ചോൽപത്തിയുടെ രഹസ്യങ്ങൾ വരെ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന് ശാസ്ത്രലോകം വിശ്വസിക്കുന്ന ആ ദക്ഷിണ ധ്രുവത്തെ തൊടാനാണ്, ഇന്ത്യയുടെ ചന്ദ്രയാൻ മൂന്നിന്റെ യാത്ര. നാളിതുവരെ പിന്നിട്ട ഓരോ ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കിയാണ് ചന്ദ്രയാൻ മൂന്നിന്റെ ചാന്ദ്രപ്രവേശം. ജൂലൈ 14ന് എം മാർ എന്ന പടുകൂറ്റൻ റോക്കറ്റിന്റെ ഉയരത്തേറി ഭൂ ഭ്രമണപഥത്തിലെത്തി, അഞ്ച് തവണ ഭൂമിയെ വലയം ചെയ്തു ഭ്രമണ പാത വികസിപ്പിച്ച്, ചന്ദ്രനിലേക്ക് യാത്രതിരിച്ചു, ഓഗസ്റ്റ് അഞ്ചിന് ചാന്ദ്ര വലയത്തിൽ എത്തിയപ്പോൾ തൊട്ട് , ചാന്ദ്ര ഭ്രമണവലയം കുറച്ചു കൊണ്ടുവന്നു.

Advertising
Advertising

100 കിലോമീറ്റർ പരിധിയിൽ എത്തിയപ്പോൾ, അതുവരെ ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ എത്തിച്ച, പ്രൊപ്പൽഷ്യൻ മൊഡ്യൂൾ ലാൻഡറിനെ വേർപെടുത്തി, ഒപ്പം യാത്ര ചെയ്തതിന് നന്ദി പറഞ്ഞു വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ലക്ഷ്യമാക്കി വീണ്ടും നീങ്ങി, 25 കിലോമീറ്റർ അരികെ എത്തി നിൽക്കുമ്പോൾ, ഒരു കണ്ണുനീരായി അവശേഷിക്കുന്ന ചന്ദ്രയാൻ ടൂ വിന്റെ ഓർബിറ്ററുമായി, കൂട്ടുകൂടി ആശയവിനിമയം തുടങ്ങി. വെൽക്കം ബഡ്ഡി എന്നാണ് ചന്ദ്രയാൻ ടു ഓർബിറ്റർ വിക്രം ലാൻഡറിനെ സ്വീകരിച്ച് നൽകിയ സന്ദേശം. അതിസങ്കീർണവും നിർണായകവുമായ സോഫ്റ്റ് ലാൻഡിങ് ഘട്ടമാണ് ഇനിയുള്ളത്. കഴിഞ്ഞ തവണ പിഴച്ചത് , എവിടെയാണോ അതു മറികടക്കാനുള്ള കരുത്ത് ആർജ്ജിച്ചാണ് വിക്രം ലാൻഡർ ഇക്കുറി ചന്ദ്രന് തൊട്ടരികയെത്തി നിൽക്കുന്നത്. 140 കോടി ജനങ്ങളുടെ പ്രതീക്ഷകൾ പേറി ചന്ദ്രയാൻ മൂന്നിന്റെ ലാൻഡർ ചന്ദ്രോപരിതലത്തിൽ മൃദുവിറക്കത്തിന് ഒരുങ്ങുകയാണ്. ലോകത്തിന്റെ നെറുകയിൽ ഇന്ത്യയുടെ പേര് മായാത്ത വിധം എഴുതി ചേർക്കാൻ ചന്ദ്രയാൻ മൂന്നിനാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News