മുറിയിലെത്തിയ അപ്രതീക്ഷിത അതിഥിയെ കണ്ട് അമ്പരന്ന് റെയിൽവേ ഓഫീസർ

മൂർഖൻ പത്തി വിടർത്തി മേശപ്പുറത്ത് ഇരിക്കുന്നതും ഉദ്യോഗസ്ഥൻ ഭയന്ന് മാറി നിൽക്കുന്നതും കാണാം

Update: 2022-06-02 14:32 GMT
Editor : abs | By : Web Desk

റെയിൽവേ സ്റ്റേഷനിലെ കൺട്രോൾ പാനൽ റൂമിന്റെ മേശപ്പുറത്ത് പത്തി വിരിച്ച് നിൽക്കുന്ന മൂർഖന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. രാജസ്ഥാനിലെ റയിൽവേ സ്‌റ്റേഷനിലാണ് സംഭവം. മുറിയിലേക്ക് ഇഴഞ്ഞ് കയറിയ മൂർഖൻ പത്തി വിടർത്തി മേശപ്പുറത്ത് ഇരിക്കുന്നതും ഉദ്യോഗസ്ഥർ ഭയന്ന് മാറി മുറിയുടെ മൂലയിൽ നിൽക്കുന്നതും ചിത്രത്തിൽ കാണാം. റൗനക് എന്നയാളാണ് ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Advertising
Advertising

'കോട്ട ഡിവിഷനിലെ റവ്ത റോഡിലെ റെയിൽവേസ്റ്റേഷനിലെ ഓഫീസറുടെ മേശപ്പുറത്ത് ആറടി മൂർഖൻ പാഞ്ഞുകയറി. ആയിരക്കണക്കിന് യാത്രക്കാർ ദിവസേന എത്തുന്ന സ്റ്റേഷനാണ് ഇത്. പക്ഷേ  ട്രെയിൻ സർവ്വീസുകളെ ഇത് ബാധിച്ചില്ല'. ഈ കുറിപ്പോടെയാണ റൗനക് ചിത്രം പങ്കുവെച്ചിരിക്കുന്നത്. വൈറലായ ചിത്രത്തിന് താഴെ നിരവധി പേർ കമന്റുമായി എത്തിയിട്ടുണ്ട്.

5.85 മീറ്റർ വരെയുമുള്ള മൂർഖൻ ഉഗ്രവിഷമുള്ള പാമ്പുകളിൽ ഒന്നാണെന്നും വെളുത്ത വരകളുള്ള കറുപ്പ് മുതൽ ഏകീകൃത തവിട്ട് കലർന്ന ചാരനിറം വരെ അതിന്റെ ചർമ്മത്തിന്റെ നിറം വ്യത്യാസപ്പെടുന്നുവെന്നും ദൃസാക്ഷികൾ പറയുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News