രാഷ്ട്രീയത്തിലിറങ്ങാൻ താൽപര്യമുണ്ട്, പക്ഷെ തിരക്കില്ല; കോൺഗ്രസിൽ മാറ്റങ്ങൾ വേണമെന്ന് മുംതാസ് പട്ടേൽ

മുതിർന്ന കോൺഗ്രസ് നേതാവും സോണിയാ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന അഹമ്മദ് പട്ടേൽ രണ്ടു വർഷങ്ങൾക്ക് മുമ്പാണ് കോവിഡ് ബാധിച്ചു മരിച്ചത്. തന്റെ കുടുംബത്തെ കോൺഗ്രസ് നേതൃത്വം അവഗണിക്കുന്നതായി അഹമ്മദ് പട്ടേലിന്റെ മകൻ നേരത്തെ ആരോപിച്ചിരുന്നു.

Update: 2022-08-18 14:16 GMT

ന്യൂഡൽഹി: രാഷ്ട്രീയത്തിലിറങ്ങാനും തെരഞ്ഞെടുപ്പിൽ മത്സരിക്കാനും താൽപര്യമുണ്ടെന്ന് അന്തരിച്ച കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകൾ മുംതാസ് പട്ടേൽ. എന്നാൽ തനിക്ക് തിരക്കില്ലെന്നും ഇതുവരെ തന്റെ പിതാവിന്റെ പാർട്ടിയിൽ അംഗത്വമെടുത്തിട്ടില്ലെന്നും എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.

രാഷ്ട്രീയം പൊതുജനങ്ങൾക്കൊപ്പം പ്രവർത്തിക്കാനുള്ള ഒരു അവസരമാണ്. ശരിയായ സമയത്ത് താനും രാഷ്ട്രീയ രംഗത്തിറങ്ങും. ജനങ്ങൾ ആവശ്യപ്പെട്ടാൽ ഒരിക്കലും മാറിനിൽക്കില്ലെന്നും മുംതാസ് പട്ടേൽ വ്യക്തമാക്കി. മുതിർന്ന കോൺഗ്രസ് നേതാവും സോണിയാ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന അഹമ്മദ് പട്ടേൽ രണ്ടു വർഷങ്ങൾക്ക് മുമ്പാണ് കോവിഡ് ബാധിച്ചു മരിച്ചത്.

ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിയെ കുടുക്കാൻ അഹമ്മദ് പട്ടേൽ ഗൂഢാലോചന നടത്തിയെന്ന ഗുജറാത്ത് പൊലീസിന്റെ ആരോപണം മുംതാസ് തള്ളി. എന്തുകൊണ്ടാണ് ഇക്കാര്യം തന്റെ പിതാവ് ജീവിച്ചിരുന്നപ്പോൾ പറയാതിരുന്നതെന്ന് അവർ ചോദിച്ചു. സോണിയാ ഗാന്ധിയെ ലക്ഷ്യമിട്ടാണ് ഇപ്പോൾ ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നും അവർ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News