ഉത്തർപ്രദേശിലെ കോൺഗ്രസ് നേതാക്കൾ ഇന്ന് അയോധ്യ രാമക്ഷേത്രം സന്ദർശിക്കും

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് നേതാക്കൾ അയോധ്യയിലെത്തുന്നത്.

Update: 2024-01-15 03:50 GMT

അയോധ്യ: രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ ഉത്തർപ്രദേശിലെ കോൺഗ്രസ് നേതാക്കൾ ഇന്ന് അയോധ്യ സന്ദർശിക്കും. ഉച്ചക്ക് 12ന് ക്ഷേത്ര ദർശനം നടത്തുന്ന നേതാക്കൾ സരയൂനദിയിൽ സ്‌നാനം നടത്തിയ ശേഷം മറ്റു ക്ഷേത്രങ്ങളും സന്ദർശിക്കും. മകരസംക്രാന്തി പൂജകളുടെ ഭാഗമായാണ് നേതാക്കളുടെ സന്ദർശനം.

ഉത്തർപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി അവിനാശ് പാണ്ഡെ, പി.സി.സി അധ്യക്ഷൻ അജയ് റായ്, പ്രമോദ് തിവാരി എം.പി, അനുരാധ മിശ്ര, പി.എൽ പുനിയ എന്നിവരാണ് അയോധ്യയിലെത്തുക.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് നേതാക്കൾ അയോധ്യയിലെത്തുന്നത്. ക്ഷേത്രം സന്ദർശിക്കുന്നതിന് പാർട്ടി എതിരല്ലെന്നും ആർക്ക് വേണമെങ്കിലും ക്ഷേത്രദർശനം നടത്താമെന്നുമാണ് കോൺഗ്രസ് വിശദീകരണം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News