പ്രസംഗിക്കുന്നത്തിനിടെ നേതാവിനെ തള്ളി മാറ്റി പ്രവർത്തകർ; കോൺഗ്രസ് യോഗത്തിൽ കൂട്ടത്തല്ല്

സംസ്ഥാന ആരോഗ്യമന്ത്രി ടിഎസ് സിങ് ഡിയോയ്ക്ക് വേണ്ടി മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ സ്ഥാനം ഒഴിഞ്ഞു കൊടുക്കണം എന്ന പരാമർശത്തിന് പിന്നാലെയാണ് പ്രവർത്തകരിൽ ചിലർ അദ്ദേഹത്തിന്റെ പ്രസംഗം തടസപ്പെടുത്തിയത്

Update: 2021-10-24 15:16 GMT
Editor : dibin | By : Web Desk
Advertising

ഛത്തീഗഢിൽ കോൺഗ്രസ് പാർട്ടി യോഗത്തിനിടെ പ്രവർത്തകരുടെ കൂട്ടത്തല്ല്. യോഗത്തിൽ പ്രസംഗിക്കുകയായിരുന്ന നേതാവിനെ തടയാൻ ശ്രമിച്ചതാണ് പ്രകോപനത്തിന് പിന്നിൽ. ജഷ്പുർ നഗരിൽ നിന്നുള്ള മുൻ ജില്ലാ പ്രസിഡന്റ് പവൻ അഗർവാൾ തൊഴിലാളികളുടെ യോഗത്തിൽ വെച്ച് സംസാരിക്കുന്നതിനിടെ അദ്ദേഹത്തെ തടയുകയായിരുന്നു. എന്നാൽ ഇത് കണ്ടുകൊണ്ട് സദസിൽ ഇരിക്കുകയായിരുന്ന തൊഴിലാളികൾ ഒന്നടങ്കം വേദിയിലേക്ക് ചാടിക്കയറിയതോടെ വിഷയം കൈയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു.

സംസ്ഥാന ആരോഗ്യമന്ത്രി ടിഎസ് സിങ് ഡിയോയ്ക്ക് വേണ്ടി മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ സ്ഥാനം ഒഴിഞ്ഞു കൊടുക്കണം എന്ന പരാമർശത്തിന് പിന്നാലെയാണ് പ്രവർത്തകരിൽ ചിലർ അദ്ദേഹത്തിന്റെ പ്രസംഗം തടസപ്പെടുത്തിയത്. ആരോഗ്യമന്ത്രി ടിഎസ് സിങ് ഡിയോയും മുഖ്യമന്ത്രി ഭൂപേഷ് ബാഘേലും കോൺഗ്രസിനെ തിരിച്ചു കൊണ്ടു വരാൻ വേണ്ടി ഒന്നിച്ച് പ്രവർത്തിക്കുകയാണ്, എന്നാൽ ബാഘേൽ ഡിയോയ്ക്ക് വേണ്ടി സീറ്റ് ഒഴിയണമെന്നായിരുന്നു പവൻ അഗർവാൾ പറഞ്ഞത്.

പരാമർശത്തിന് പിന്നാലെ കോൺഗ്രസ് ന്യൂനപക്ഷ സെല്ലിന്റെ ചുമതലയുള്ള ജില്ലാ പ്രസിഡന്റ് ഇഫ്തിഖാർ ഹസൻ ഇടപെട്ടു. പവൻ അഗർവാളിൽ നിന്ന് മൈക്ക് തട്ടിപ്പറിക്കുകയും അദ്ദേഹത്തെ ഒരു ഭാഗത്തേക്ക് തള്ളുകയും ചെയ്തു. ഇതോടെയാണ് ചില പ്രവർത്തകർ പ്രകോപിതരായി കൂട്ടത്തോടെ സ്റ്റേജിലേക്ക് ചാടിക്കയറിയത്.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News