' സിദ്ദുവിന്റെ ശബ്ദം അടിച്ചമർത്താൻ കോൺഗ്രസ് ശ്രമിക്കുന്നു': കെജരിവാള്‍

അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ വലിയ രാഷ്ട്രീയ ചലനങ്ങളാണ് കഴിഞ്ഞ കുറച്ച് നാളുകളായി നടക്കുന്നത്. സിദ്ദുവുമായുള്ള രാഷ്ട്രീയ വടംവലികള്‍ക്കൊടുവില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച അമരീന്ദര്‍ സിദ്ദുവിന് പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്നാണ് ആരോപിച്ചത്.

Update: 2021-11-23 15:31 GMT

പഞ്ചാബിലെ ചരൺജിത് സിംഗ് ചന്നി സർക്കാരിന്റെ തെറ്റായ വാഗ്ദാനങ്ങൾ തുറന്നുകാട്ടിയ നവജ്യോത് സിംഗ് സിദ്ദുവിന്റെ ധീരതയിൽ അഭിമാനമുണ്ടെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) തലവനുമായ അരവിന്ദ് കെജ്‌രിവാൾ .

'തന്റെ സർക്കാർ മണൽ മാഫിയയെ അവസാനിപ്പിച്ചെന്നും മണലിന്റെ വില കുറച്ചെന്നും മുഖ്യമന്ത്രി ചന്നി ഇന്നലെ അവകാശപ്പെട്ടിരുന്നു. ഈ വിവരം തെറ്റാണെന്ന് ഉടൻ തന്നെ സിദ്ധു പറഞ്ഞു. മണൽ മാഫിയ ഇപ്പോഴും പ്രവർത്തിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ ധൈര്യത്തെ ഞാൻ അഭിവാദ്യം ചെയ്യുന്നു'- വാര്‍ത്താസമ്മേളനത്തില്‍ കെജരിവാള്‍ വ്യക്തമാക്കി.

Advertising
Advertising

'ചന്നി നുണ പറയുകയാണെന്ന് സിദ്ദു പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ വിളിച്ചു പറയുന്ന സിദ്ദുവിനെ കോണ്‍ഗ്രസ് അടിച്ചമര്‍ത്തുകയാണ്. ആദ്യം അത് അമരീന്ദര്‍ സിങ്ങായിരുന്നെങ്കില്‍ ഇപ്പോഴത് ചന്നിയാണ്'- കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. ഇലക്ട്രിസിറ്റിയും മൊഹല്ല ക്ലിനിക്കും നല്‍കാമെന്ന വാഗ്ദാനങ്ങളൊന്നും ചന്നി പാലിച്ചില്ലെന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി.

അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ വലിയ രാഷ്ട്രീയ ചലനങ്ങളാണ് കഴിഞ്ഞ കുറച്ച് നാളുകളായി നടക്കുന്നത്. സിദ്ദുവുമായുള്ള രാഷ്ട്രീയ വടംവലികള്‍ക്കൊടുവില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച അമരീന്ദര്‍ സിദ്ദുവിന് പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്നാണ് ആരോപിച്ചത്. എന്നാല്‍ അമരീന്ദര്‍ ബി.ജെ.പിയോടാണ് കൂറ് പുലര്‍ത്തുന്നത് എന്ന് സിദ്ദു തിരിച്ചടിച്ചു.

അമരീന്ദറിന് ശേഷം മുഖ്യമന്ത്രിയായി ചുമതലയേറ്റ ചന്നി പിന്നീട് സിദ്ദുവുമായി തെറ്റിയിരുന്നു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് ആംആദ്മി പാര്‍ട്ടിയും ഒരുങ്ങിതന്നെയാണ്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News