ഡൽഹിയിൽ ഹുമയൂൺ ശവകുടീരത്തിനടത്തുള്ള ദർഗയുടെ ഭിത്തി തകർന്നുവീണു; അഞ്ച് മരണം

വൈകിട്ട് നാല് മണിയോടെയാണ് സംഭവം

Update: 2025-08-15 14:26 GMT

ന്യൂഡല്‍ഹി: ഡൽഹിയിൽ ഹുമയൂൺ ശവകുടീരത്തിനടത്തുള്ള ദർഗയുടെ ഉൾഭിത്തി തകർന്ന് അപകടം. അഞ്ച് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ മൂന്ന് പേര്‍ സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ്.  

വൈകിട്ട് നാല് മണിയോടെയാണ് സംഭവം. റിപ്പോർട്ട് ലഭിച്ച ഉടൻ തന്നെ അഗ്നി രക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിൽ നിർമിച്ച സ്മാരകമാണ് ഇത്. ദിവസവും നിരവധി വിനോദ സഞ്ചാരികളാണ് ഇവിടെ എത്തുന്നത്.  

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News