മഹാരാഷ്ട്രയിലെ കോവിഡ് ആശുപത്രിയിൽ തീപിടിത്തം; പത്ത് രോഗികൾ വെന്ത് മരിച്ചു

ആകെ 17 പേരെ അഡ്മിറ്റ് ചെയ്ത ഐ.സി.യുവിലാണ് തീപിടിത്തമുണ്ടായത്. ഏഴുപേർക്ക് പരിക്കേറ്റു.

Update: 2021-11-06 10:45 GMT

മഹാരാഷ്ട്ര അഹമ്മദ് നഗറിലെ കോവിഡ് ആശുപത്രിയിൽ തീപിടിച്ച് പത്ത് കോവിഡ് രോഗികൾ വെന്ത് മരിച്ചു. ഏഴുപേർക്ക് പരിക്കേറ്റു. ആകെ 17 പേരെ അഡ്മിറ്റ് ചെയ്ത ഐ.സി.യുവിലാണ് തീപിടിത്തമുണ്ടായത്. രാവിലെ 11 മണിയോടെയാണ് സംഭവം. സംഭവത്തിൽ അന്വേഷണം നടത്താൻ കലക്ടർക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ നിർദേശം നൽകി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് സർക്കാർ അറിയിച്ചു.

ഷോർട്ട് സർക്യൂട്ട് മൂലമാണ് അപകടം സംഭവിച്ചതെന്ന് ജില്ല കലക്ടർ രാജേന്ദ്ര ഭോസ്‌ലെ അറിയിച്ചു. 18 മാസം മുമ്പ് നിർമിച്ച ഐ.സി.യു വാർഡിലാണ് അപകടമെന്നും തീപിടിത്തത്തിന്റെ യഥാർത്ഥ കാരണമറിയാൻ കൂടുതൽ അന്വേഷണം വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertising
Advertising

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News