ആക്രമിക്കാൻ വന്ന കടുവയെ വിരട്ടിയോടിച്ച് പശുക്കൾ; വീഡിയോ വൈറല്‍

ഞായറാഴ്ച ഭോപ്പാലിലെ കെർവയിലാണ് സംഭവം

Update: 2023-06-20 10:41 GMT

ഭോപ്പാൽ: ആക്രമിക്കാന്‍ വന്ന കടുവയെ പശുക്കള്‍‌ ചേര്‍ന്ന് പറപറത്തുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഞായറാഴ്ച ഭോപ്പാലിലെ കെർവയിലാണ് സംഭവം. കെർവയിലെ ഒരു കന്നുകാലി ഫാമിൽ പശുവിനെ കടുവ ആക്രമിച്ചതിന് പിന്നാലെ ബാക്കിയുള്ള പശുക്കൾ പരിക്കേറ്റ പശുവിനരികിലേക്ക് വരുകയും സംരക്ഷണ കവചം ഒരുക്കുകയും ചെയ്തു. ഇത് കണ്ട കടുവ വിരണ്ടോടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പശു ചികിത്സയിലാണ്.

ഇതിന് ശേഷം മൂന്നു മണിക്കൂറോളം കടുവ ആക്രമിക്കാനായി സമീപത്ത് ചുറ്റിക്കറങ്ങിയെങ്കിലും കാലികൂട്ടം പശുവിന് കാവൽ നിന്നത് കൊണ്ട് വീണ്ടും ആക്രമിക്കാനായില്ല. ആറ് മാസത്തിനിടെ ഇത് അഞ്ചാമത്തെ തവണയാണ് കടുവ കാലി ഫാമിൽ കടക്കുന്നത്.

Advertising
Advertising

ഞായറാഴ്ച നടന്ന മറ്റൊരു കടുവാക്രമണത്തിൽ 60 വയസുകാരനായ സുന്ദർലാൽ ബനാറസി എന്നയാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. സുന്ദർലാലിനെ കടുവ ആക്രമിക്കുകയും 200 മീറ്ററോളം വലിച്ചിഴക്കുകയും ചെയ്തു. ആക്രമണത്തിൽ സുന്ദർ ലാലിന്റെ പകുതി ശരീരവും കടുവ ഭക്ഷിച്ചിരുന്നു. വനം വകുപ്പിന് ഇത് വരെ കടുവയെ പിടിക്കൂടാനായിട്ടില്ല.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News