'ഇയാള്‍ മന്ത്രിപദവിക്ക് യോഗ്യനല്ല'; രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിച്ച മുഖ്താര്‍ അബ്ബാസ് നഖ്‌വിക്കെതിരെ വന്‍ പ്രതിഷേധം

കേന്ദ്രമന്ത്രിസഭയിലെ മുതിര്‍ന്ന അംഗമായ ഒരു മന്ത്രി ഇത്തരത്തിലാണോ പ്രതിപക്ഷ നിരയിലെ നേതാവിനെ അഭിസംബോധന ചെയ്യേണ്ടതെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.

Update: 2021-06-28 09:21 GMT

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിച്ച കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം. നഖ്‌വിയുടെ പരാമര്‍ശം പദവിക്ക് ചേരാത്തതാണെന്നാണ് വിമര്‍ശനം. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്ന നഖ്‌വി മന്ത്രി പദവിക്ക് യോഗ്യനല്ലെന്നും വിമര്‍ശകര്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാസാന്ത റേഡിയോ പരിപാടിയായ മന്‍ കി ബാത്തിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. കോവിഡ് മഹാമാരിയെ നേരിടുന്നതിലുണ്ടയ പരാജയം മറച്ചുവെക്കുന്നതിനാണ് മോദി മന്‍ കി ബാത്തിലൂടെ ശ്രമിക്കുന്നത് എന്നായിരുന്നു രാഹുലിന്റെ ആരോപണം.

Advertising
Advertising

'വാക്‌സിന്‍ ക്ഷാമം പരിഹരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ബാക്കിയുള്ളതെല്ലാം ജനങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള ഒഴിവുകഴിവ് പറയലാണ്'-രാഹുല്‍ ട്വീറ്റ് ചെയ്തു. മന്‍ കി ബാത്ത് എന്ന ഹാഷ് ടാഗോടെയാണ് രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നത്.

ഇതിനുള്ള മറുപടിയിലാണ് നഖ്‌വി രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് അഭിസംബോധന ചെയ്തത്. എപ്പോഴാണ് പപ്പുവിന് വാക്‌സിന്‍ ലഭിക്കുക? അല്ലെങ്കില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ഭയചകിതരാക്കാനും മാത്രമാണോ പപ്പുവിന് കഴിയുക?-നഖ്‌വി ട്വീറ്റ് ചെയ്തു.

കേന്ദ്രമന്ത്രിസഭയിലെ മുതിര്‍ന്ന അംഗമായ ഒരു മന്ത്രി ഇത്തരത്തിലാണോ പ്രതിപക്ഷ നിരയിലെ നേതാവിനെ അഭിസംബോധന ചെയ്യേണ്ടതെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. മന്ത്രിയുടെ നിലവാരം വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ വാക്കുകളെന്നും പലരും ട്വീറ്റ് ചെയ്തു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News