യുപിയിൽ ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് ദലിത് വിദ്യാർഥിക്ക് ക്രൂരമർദനം

അംബേദ്കറുടെ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റാറ്റസാക്കിയത് കണ്ടതോടെയായിരുന്നു ആക്രമണം.

Update: 2024-10-21 04:39 GMT

ലഖ്നൗ: ഉത്തർപ്രദേശിൽ ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് ദലിത് വിദ്യാർഥിക്ക് ക്രൂരമർദനം. കാൺപൂരിലാണ് സംഭവം. 16കാരനായ കുട്ടിക്കാണ് ഒരു സംഘം മുതിർന്ന വിദ്യാർഥികളുടെ മർദനമേറ്റത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു.

സംഭവത്തിൽ ഭാരതീയ ന്യായ് സംഹിത, പട്ടികജാതി- വർ​ഗ വിഭാ​ഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമം എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

ബി.ആർ അംബേദ്കറുടെ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന ഇൻസ്റ്റഗ്രാം സ്റ്റാറ്റസ് കണ്ടതിനു പിന്നാലെയാണ് ദലിത് വിഭാ​ഗത്തിൽപ്പെട്ട ആൺകുട്ടിയെ ഒരു കൂട്ടം വിദ്യാർഥികൾ മർദിച്ചതെന്ന് ഘതംപൂർ അസിസ്റ്റൻ്റ് പൊലീസ് കമ്മീഷണർ രഞ്ജീത് കുമാർ പറഞ്ഞു.

തുടർന്ന് 'ജയ് ശ്രീറാം' വിളിക്കാൻ നിർബന്ധിച്ചു. ഇതിന്റെ വീഡിയോ അക്രമികൾ തന്നെ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തുവെന്നും എസിപി പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News