ഗവേഷക വിദ്യാർഥിയുടെ മരണം; രാജസ്ഥാൻ കേന്ദ്ര സർവകലാശാലയിൽ പ്രതിഷേധം

ഗവേഷക വിദ്യാർഥിയായ ലഡാക്ക് സ്വദേശി ഡോൽമയാണ് മരിച്ചത്.

Update: 2023-07-27 05:15 GMT

ജയ്പൂർ: രാജസ്ഥാൻ കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥികളുടെ പ്രതിഷേധം. ഗവേഷക വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം. വിദ്യാർഥിയുടെ ജീവൻ രക്ഷിക്കാൻ സർവകലാശാല അധികൃതർ ഇടപെട്ടില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.

ഗവേഷക വിദ്യാർഥിയായ ലഡാക്ക് സ്വദേശി ഡോൽമയാണ് മരിച്ചത്. വിദ്യാർഥിയെ സർവകലാശാല ഡിസ്‌പെൻസറിയിലെത്തിച്ചെങ്കിലും ചികിത്സ നൽകിയില്ലെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. പുലർച്ചെ ആരംഭിച്ച പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News